Sunday 9 October 2011

സ്വപ്നങ്ങളിലൂടെ...

     വിജനമായ ആ വീഥിയിലൂടെ ഞാനിങ്ങനെ ഏകയായി അലക്ഷ്യമായി നടക്കുന്നതെന്തിനാണ്‌? ഓര്‍മ്മകള്‍ പാടേ പടി ഇറങ്ങിപ്പോയത് പോലെ. ചുറ്റുമുള്ള വീഥികള്‍ പെട്ടെന്ന് പ്രളയത്തിന്റെ കരാള ഹസ്തങ്ങളില്‍ പെട്ടുപോയതാണോ? എങ്ങും ജലം നിറയുന്നു. വീഥികളിലെ ജലം കെട്ടിടങ്ങളേയും വിഴുങ്ങാന്‍ തുടങ്ങിയിരിക്കുന്നു. എന്റെയുള്ളില്‍ ഭയം കൂടുകെട്ടി.

     അതിലൊരു കെട്ടിടം എനിക്ക് പരിചയമുള്ളത് പോലെ. ഞാന്‍ സൂക്ഷിച്ചു നോക്കി. അതെ! അത് മദീനാപള്ളിയാണ്‍്‌. അതിന്റെ പച്ച നിറമുള്ള മിനാരം മാത്രമേ ഇനി ജലം വിഴുങ്ങാനുള്ളൂ. ബാക്കിയെല്ലാം വെള്ളത്തിന്റെ വായ്ക്കകത്താണ്‌.ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്‌. ഇത് ജനങ്ങളില്‍ എത്തിക്കെണ്ടത് എന്റെ ബാധ്യതയാണ്‌. ഞാന്‍ എന്റെ മൊബൈല്‍ ക്യാമറയില്‍ ആ ദൃശ്യങ്ങള്‍ വളരെ ഔത്സുക്യത്തോടെ പകര്‍ത്തിയെടുത്തു.

      ഞാനിപ്പോള്‍ നില്‍ക്കുന്നത് എവിടെയാണ്‌? ഇവിടിപ്പോള്‍ ജലമില്ല. ചുറ്റും കാണുന്ന വലിയ പുല്ലുകള്‍ നെല്ലിന്റേതല്ല. അതിന്റെ പുല്ലുകള്‍ മറ്റേതൊ ധാന്യത്തിന്റേതാണ്‌. ഈ വയലിന്റെ ഒരു വശത്തെ പുല്ലുകള്‍ ചവിട്ടി മെതിക്കപ്പെട്ടിരിക്കുന്നു. താഴെ ചെളി കെട്ടിക്കിടക്കുന്നു. അവിടേക്ക് പന്ത്രണ്ട് പശുക്കളുടെ മുകളിലായി പന്ത്രണ്ട് മനുഷ്യര്‍ കടന്നു വന്നു.  കറുത്ത് തടിച്ചവര്‍. അവര്‍ക്ക് അസാമാന്യ വണ്ണവും  ഉയരവും.ആ യുവാക്കളുടെ അരയില്‍ മാത്രം ഒരു തരം നിറം മങ്ങിയ വെളുത്ത വസ്ത്രം. ആ പശുക്കള്‍ക്കും സാധാരണയില്‍ കവിഞ്ഞ വലുപ്പവും തടിയും. അവക്ക് ഓറഞ്ചു വര്‍ണ്ണം.അവയുടെ മുഖം വളരെ വൃത്തിയുള്ളതും ആകര്‍ഷകവും ആയിരുന്നു. അവര്‍ കടന്നു വന്നപ്പോള്‍ ആ ചെളിക്കെട്ട് ഒന്നൂടെ വീണ്ടും മെതിക്കപ്പെട്ടു. അതെന്നെ അലോസരപ്പെടുത്തി.ആ ചെളിക്കെട്ടിന്റെ നടുവിലേക്ക് ഞാന്‍ നോക്കി. അതാ.!! പരിശുദ്ധ കഅ്‌ബാലയം..! ഞാന്‍ ഞെട്ടി. എന്റെ ശരീരത്തിലാകമാനം രോമാഞ്ചം. എത്രയോ സമ്പന്നര്‍ ഹജ്ജ് ചെയ്യുന്നു. അവര്‍ക്കൊന്നും കഅ്‌ബാലയത്തിന്റെ പഴയ രൂപം കാണാന്‍ ആവില്ലല്ലൊ. ആര്‍ക്കും കാണാന്‍ കഴിയാത്ത കാഅ്‌ബാലയത്തിന്റെ പഴയ രൂപം..!!!

     സ്വപ്നത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു. മഴക്കാലമായിരുന്നിട്ടുകൂടി വിയര്‍പ്പില്‍ കുളിച്ചിരിക്കുന്നു. ഞാന്‍ കണ്ട സ്വപ്നത്തിന്റെ അര്‍ത്ഥമെന്തായിരിക്കും? പശുക്കളുടെ മുകളിലെ സഞ്ചാരം ..ഒരു പക്ഷെ മൂസാനനബിയുടെ കാലഘട്ടമാവണം! കിടപ്പുമുറിയുടെ ജനാലതുറന്ന് പുറത്തേക്ക് നോക്കി. എന്നും കാണാറുള്ള തലയെടുപ്പോടെ ഉയര്‍ന്ന് നില്‍ക്കുന്ന ആ പര്‍‌വ്വതത്തിനു സീനാപര്‌വ്വതത്തിന്റെ ഛായ!അതിനെ തൊട്ടുരുമ്മി നാണം കുണുങ്ങി ഒഴുകുന്ന തുപ്പനാട് പുഴ. ഈ പ്രകൃതിസൗന്ദര്യത്തിനു ഒരു അപവാദമെന്ന പോലെ അതിന്റെ മുന്നിലായി ജോസഫേട്ടന്റേയും മെഴ്സിചേടത്തിയുടേയും കൂര.

  പരോപകാരിയായ ജോസഫേട്ടന്‍. നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍. മദ്യപാനം കൊണ്ട് കുടുംബത്തിനു കണ്ണീര്‍ സമ്മാനം വാരിവിതറുമ്പോള്‍ മറുഭാഗത്തൂടെ ചോരുന്ന സമ്പാദ്യം. രണ്ടു പെണ്മക്കളില്‍ മൂത്തയാളുടെ വിയര്‍പ്പിനാല്‍ പുകയുന്ന അടുപ്പ്.

     തോരാത്ത മഴ. എന്റെ ഈ ജനാലയിലൂടെ മഴകാണാം. എത്ര നേരം ഇരുന്നാലും മതിയാവാറില്ല. ആകാശത്ത് നിന്നും മഴത്തുള്ളികള്‍ ഭൂമിയെ ആശ്ലേഷിക്കുന്നത് കാണാന്‍..കുന്നിന്‍ മേല്‍ നിന്ന് അരുവി ഒഴുകുന്നത് കാണാന്‍..പുഴ കലങ്ങുന്നതും നിറയുന്നതും കാണാന്‍..ഒരു മഴക്കാലം പെയ്ത് തിമിര്‍ക്കുമ്പോള്‍ മുന്‍പേതോ മഴക്കാലത്തിന്റെ മധുരിമയാര്‍ന്ന അല്ലെങ്കില്‍ വേദനിപ്പിക്കുന്ന സ്മരണകള്‍ അങ്ങിനെ മനസ്സിലൂടെ..

     മേഴ്സിച്ചേടത്തിക്കാണെങ്കില്‍ മഴ ഒരു ശാപവും. ചോര്‍ന്നൊലിക്കും കൂരക്കകത്ത് നിന്നും മഴ കനക്കും തോറും കൂടുതല്‍ കൂടുതല്‍ ആദിയോടെ കേള്‍ക്കാവുന്ന ശാപവാക്കുകള്‍. നോക്കിയിരിക്കെ യാദൃശ്ചികമായി നിലം പതിക്കുന്ന കൂര. മഴമേളത്തില്‍ അലിയുന്ന നിലവിളികള്‍. എല്ലാം കെട്ടടങ്ങി ആ കുടുംബം സഹോദരഗൃഹത്തിലേക്ക് യാത്രയാവുന്നതും നോക്കി ഇരുന്നിട്ടും മനസ്സെന്തെ ഒന്ന് വേദനിച്ചില്ല? സ്വപ്നങ്ങളുടെ അര്‍ത്ഥം തേടി അത് അപ്പോഴും അലയുകയായിരുന്നൊ? അതോ സ്വന്തം സ്വകാര്യതയില്‍ കൂട്ടായി ഒരു വിരുന്നുകാരനോ വിരുന്നുകാരിയോ തങ്ങള്‍ക്കിടയിലേക്ക് വരാത്തതെന്തേ എന്ന് മാത്രമേ മനസ്സ് മന്ത്രിച്ചുള്ളോ? മനസ്സ് ഒരു വിചിത്ര സമസ്യ!

     വിചിത്ര സ്വപ്നത്തിന്‍ അര്‍ത്ഥമറിഞ്ഞില്ലെങ്കിലും അതിനെ കുറിച്ച് വീണ്ടും വീണ്ടും ഓര്‍ക്കും തോറും ഹജ്ജ് എന്ന കര്‍മ്മം മനസ്സില്‍ തെളിഞ്ഞു വന്നു. വിളിച്ചാല്‍ ഉത്തരം കിട്ടുന്ന ആ ഭൂമിയില്‍ ചെന്ന് അപേക്ഷിച്ചാല്‍ ഒരു പക്ഷെ എന്റെ മാതൃത്വം എന്ന മോഹത്തിന്റെ പൂര്‍ത്തീകരണം സാധ്യമാകുമെന്ന് മനസ്സില്‍ നിന്ന് ആരോ പറയുകയാണോ?..തീരുമാനമെടുക്കാന്‍ പിന്നീട് വേണ്ടിവന്നത് നിമിഷങ്ങള്‍ മാത്രം. പ്രതീക്ഷിച്ചപോലെ ഇക്കയോ ഉപ്പയോ തടസ്സം പറഞ്ഞില്ല.
     ഇക്കയുടെ സമ്പാദ്യങ്ങളില്‍ തനിക്കുള്ള ഓഹരി പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍ പെരുകി വരുന്നത് നിറഞ്ഞ മനസ്സോടെ നോക്കികണ്ടു. ഗാന്ധി ചിത്രങ്ങളുള്ള കടലാസുകഷ്ണങ്ങള്‍ക്ക് മോഹങ്ങളുടെ ഗന്ധം.

     ചില നിമിഷങ്ങളില്‍ ഒരു ഉമ്മ ആയത് പോലെ! രാവേറെ ചെന്നിട്ടും ഉറക്കം വരാതെ  താരാട്ടു പാട്ടിന്റെ ഇശലുകള്‍ മനസ്സിലങ്ങിനെ... പുലരാനയപ്പഴെപ്പോഴൊ നിദ്ര വന്ന് തഴുകിത്തലോടി...
സ്വപ്നങ്ങളുടെ ലോകത്തിലേക്ക് ഒരു സുഖകരമായ യാത്ര..!!

     ആ കുന്നില്‍ പുറത്തെക്ക് കയറിയപ്പോള്‍ കൂടെ ഉണ്ടായിരുന്നത് ഒരു വെളുത്ത മക്കനയും കറുത്ത പര്‍ദ്ദയും അണീഞ്ഞ ഒരു കൂട്ടുകാരിയാണ്‌. ഈ പര്‍‌വ്വതം ഏതാണ്‌? അത് സൗര്‍ ഗുഹയാണോ? അതോ ജബല്‍ നൂറോ? അറിയില്ല. അതിനടുത്തായി ഒരു പള്ളി. ചുമരുകള്‍  കരിങ്കല്ലിനാല്‍ നിര്‍‌മ്മിതം. പച്ച വര്‍‌ണ്ണമുള്ള മിനാരം. അതിനടുത്തായി ഒരു വന്‍ ജലാശയം. ആ ജലാശയത്തില്‍ നിന്ന് ഞങ്ങള്‍ വുളു എടുത്ത്  രണ്ട് റകഅത്ത് നമസ്കരിച്ചു.നമസ്കാര ശേഷം ഒരു ആശുപത്രിയിലേക്ക് പോയി. അവിടെ എന്റെ സഹോദരന്‍ അഡ്മിറ്റാണ്‌. എനിക്കവിടെ ദിവസങ്ങളോളം നില്‍ക്കേണ്ടതുണ്ട്. ശുശ്റൂഷക്ക് ഞാന്‍ തനിച്ചാണ്‌. സഹോദരന്‍ ഉച്ച മയക്കത്തിലായപ്പോള്‍ ഞാന്‍ പതിയെ പുറത്തിറങ്ങി. ആ കെട്ടിടത്തിന്റെ അങ്ങെ അറ്റത്തെ മുറിയില്‍ ഒരു ഗര്‍‌ഭിണിയാണുണ്ടായിരുന്നത്. നഴ്സുമാരുടെ പോക്കുവരവുകള്‍ കണ്ടിട്ട്  അവള്‍ പ്രസവിച്ചെന്ന് തോന്നുന്നു. അവരുടെ മുഖത്ത് പതിവില്‍ കൂടുതല്‍ ആകാംക്ഷ. ഒരു നഴ്സിനോട് കാര്യം തിരക്കി. അവള്‍ സംസാരിക്കാന്‍ ഭയക്കുന്നോ?  ആ സ്ത്രീയുടെ കുഞ്ഞ് പ്രസവിച്ച ഉടനെ തന്നെ സംസാരിക്കുന്നെന്ന്! അമ്മയേയും കുഞ്ഞിനേയും അല്പം കൂടി സ്വകാര്യതയുള്ള മറ്റൊരിടത്തെക്ക് മാറ്റി. അത്ഭുതവും ആകാംക്ഷയും കൊണ്ട് ആ കുഞ്ഞിനെ കാണാന്‍ ഞാന്‍ തീരുമാനിച്ചു. അണിഞ്ഞിരുന്ന നീല ഷാള്‍ മാറ്റി വെളുത്ത മറ്റൊന്ന് ധരിച്ചു.
     ആ പ്രത്യേക മുറിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരശരീരി. "നിന്റെ പാദരക്ഷകള്‍ മാറ്റുക."
ഞാന്‍ പാദരക്ഷകള്‍ അഴിച്ച് മാറ്റി. വലതുകാല്‍ വെച്ച് ഞാന്‍ മുറിയിലേക്ക് പ്രവേശിച്ചു. അവിടെ തൊട്ടിലില്‍ കുഞ്ഞ് കിടക്കുന്നു. കട്ടിലില്‍ കിടകുന്ന സ്ത്രീ കരയുന്നതെന്തിനാണ്‌? കുഞ്ഞിന്റെ പിതാവ് എഴുന്നേറ്റ് അല്പം മാറി നിന്നു. ഞാന്‍ തൊട്ടിലിനരികിലേക്ക് നീങ്ങി. കുഞ്ഞ് എന്നെ നോക്കി മോണ കാട്ടി ചിരിച്ചു. ഞാനും ചിരിച്ചു. അപ്പോള്‍ കുഞ്ഞ് പറഞ്ഞു " ഞാന്‍ മറിയമിന്റെ പുത്രന്‍ ഈസയാണ്‌."

     ഞാന്‍ തൊട്ടിലിന്‍ അരികില്‍ മുട്ടുകുത്തി നിന്നു. ഇരുകൈകളും മുകളിലേക്ക് ഉയര്‍ത്തി. എന്നിട്ട് പറഞ്ഞു " അല്ലാഹുവിന്റെ പ്രവാചകരേ, ഞാന്‍ താങ്കളില്‍ വിശ്വസിക്കുന്നു." അത് കേട്ടയുടന്‍ ആ തൊട്ടിലിലെ കുഞ്ഞ് ഒരു വലിയ മനുഷ്യരൂപം പ്രാപിച്ച് എഴുനെറ്റിരുന്നു. അത് കണ്ട ഞാന്‍ ഞെട്ടി തരിച്ചു. ആ കുഞ്ഞിന്റെ പിതാവ് ബോധം മറഞ്ഞ് നിലം പതിച്ചു. മാതാവും ബോധരഹിതയായി.

     അല്പനേരത്തിനു ശേഷം  ഞാന്‍ സമചിത്തത വീണ്ടെടുത്തു. അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. ഞാന്‍ അന്ന് വരെ ഫോട്ടോകളില്‍ കണ്ടിട്ടുള്ള യേശുവിന്റെ ചിത്രത്തോട് നല്ല സാമ്യം.അതേ ഉയരവും തടിയും. മുഖഛായയില്‍ നേരിയ വ്യതിയാനമുണ്ട്. നീണ്ട താടി രോമങ്ങള്‍. ചുരുണ്ടു നീണ്ട മുടിയിഴകള്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് വീണു കൊണ്ടിരുന്നു. ഞാന്‍ അവ ഒതുക്കി വെച്ചുകൊടുക്കാനായി മുന്നോട്ടാഞ്ഞു, ഉടനടി പിറകില്‍ നിന്ന് ഒരു അശരീരി. " അല്ലാഹുവിന്റെ പ്രവാചകനോടുള്ള നിന്റെ സ്നേഹം മനസ്സിലാവും, പക്ഷെ, അതൊരു അന്യപുരുഷനാണെന്നോര്‍ക്കുക!". ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി. ആശ്ചര്യം കൊണ്ടും ആഹ്ലാദം കൊണ്ടും ഞാന്‍ മതി മറന്നു. " മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം! അല്ലാഹുവിന്റെ റസൂലേ,താങ്കളോ!  അതും നേരിട്ട്.! സാധാരണക്കാരിലും സാധാരണക്കാരിയായ ഈയുള്ളവളുടെ മുന്നിലോ?!!!!

     എന്റെ ആശ്ചര്യഭാവം കണ്ട് അദ്ദേഹം പുഞ്ചിരിച്ചു. വെളുത്ത സുന്ദരന്‍. ചുവന്ന ചുണ്ടുകള്‍. വട്ടമുഖം. പുര്‍ണ്ണചന്ദ്രനെ പോല്‍ വിളങ്ങും നനുത്ത പുഞ്ചിരി! രണ്ട് പ്രവാചകന്മ്മാരേയും ഞാന്‍ മാറി മാറി നോക്കി. ഇരുവരും പുഞ്ചിരിച്ചു. ഏതാനും നിമിഷങ്ങള്‍...പിന്നെ പതിയെ അവര്‍ എന്റെ കാഴ്ചയില്‍ നിന്ന് മാഞ്ഞു പോയി.

     ഉറക്കമുണര്‍ന്നിട്ടും വല്ലാത്തൊരവസ്ഥ. എന്തൊക്കെയാണീ ഞാന്‍ കണ്ടത്?!! എന്തെന്നില്ലാത്ത പരിഭ്രമം മനസിന്‌. കുളികഴിഞ്ഞ് സുബഹ് നമസ്കാരം കഴിഞ്ഞ് വീട്ട് ജോലികളില്‍ വ്യാപൃതയാകുമ്പോഴും മനസ്സ് മറ്റെങ്ങോ സഞ്ചരിക്കുകയാണ്‌. ഹജ്ജ് മാത്രം മനസ്സില്‍ കൊണ്ടു നടന്നത് കൊണ്ടാണോ ഈ ദിവ്യ ദര്‍ശനങ്ങള്‍.?!!

     ഇക്കയോടൊപ്പം ക്യാഷുമായി വീടുപൂട്ടി ഇറങ്ങി. ഹജ്ജിനുള്ള പണം അടക്കാന്‍ പോവുകയാണ്‌. മനസ്സ് മാത്രം ഇവിടില്ല. അത്  മറ്റെവിടെയോ അലയുന്നു. പതിവില്ലാതെ വീട്ടിന്നരികിലുള്ള കുന്നിന്‍ പുറത്തേക്ക് നോക്കി.. ആ കുന്നിന് ഒരു ദിവ്യഭാവം. സ്വപ്നത്തില്‍ ദര്‍ശിച്ച കുന്നിന്റെ ഛായ ഉണ്ടൊ? ആരാണതിന്‌ മുകളിലേക്ക് ധൃതിയില്‍ കയറുന്നത്?! ജോസഫേട്ടനോ? ഇന്നലെ ഇദ്ദേഹം എവിടാരുന്നു? പെങ്ങളുമായി വലിയ സുഖത്തിലല്ലെന്നറിയാം. കണ്ട സ്ഥിതിക്ക് വിവരങ്ങള്‍ അറിയാതെ പോകുന്നത് ശരിയല്ലെന്ന തോന്നല്‍. പക്ഷെ, അദ്ദേഹം എന്തൊരു ധൃതിയിലാണ്‌! നടന്നിട്ടും നടന്നിട്ടും എത്താത്തത് പോലെ. കല്ലടിക്കോട് മലയുടെ പകുതിയോളം എത്തേണ്ടി വന്നു ജോസഫേട്ടനെ ഒന്ന് തടുത്ത് നിര്‍ത്താന്‍. അദ്ദേഹം കിതക്കുന്നു. ആ തണുപ്പത്തും വിയര്‍ക്കുന്നോ?  അല്പനേരം നോക്കി നില്‍ക്കുമ്പോഴേക്കും ജോസഫേട്ടന്റെ നിശബ്ദതക്ക് കനത്ത ഭാരം തോന്നിച്ചു.

     വാചാലമായ മൗനത്തിനു ശേഷം ഒരു പൊട്ടിക്കരച്ചില്‍. അപ്രതീക്ഷിതമായ ആ കണ്ണീര്‍ എന്നെയും ഇക്കയേയും വല്ലാതെ വേദനിപ്പിച്ചു. പുഞ്ചിരിയോടെ മാത്രം കണ്ടിട്ടുള്ള ജോസഫേട്ടന്‍! വീട്ടുകാര്‍ക്ക് വേണ്ടി ഒന്നും സമ്പാദിക്കാത്ത ജീവിതം. ഇപ്പോള്‍ യുവത്വങ്ങളേയും സ്ത്രീത്വങ്ങളേയും അനാഥത്വത്തിന്റെ കരങ്ങളില്‍ ഏല്പ്പിച്ച് ഓടി ഒളിക്കാനുള്ള ശ്രമം!!

     അരുത്!! ഇതൊരു പുണ്യപര്‍‌വ്വതം! ഇത് ദൈവദര്‍‌ശ്നമേറ്റ സീനാപര്‍‌വ്വതം! അറിവിന്‍ പ്രതീകമാം അറാഫാകുന്ന്! ആശങ്കാകുലമാം സഫയും മര്‍‌വ്വയും! എല്ലാം ഈ പര്‍‌വ്വതമാണ്‌. ഇവിടൊരു അപമൃത്യു!!


ഞാന്‍ ഒരു നിമിഷം ഇക്കയുടെ മുഖത്തേക്ക് നോക്കി. ആ മുഖത്തെ ഭാവം വായിച്ചറിയാനായില്ല എങ്കിലും...
ഈ മൗനം സമ്മതമല്ലെ? നിശബ്ദയായി എന്റെ കൈയിലെ ബാഗില്‍നിന്നും പണപ്പൊതി ജോസഫേട്ടന്റെ കരങ്ങളില്‍ വെച്ച് കൊടുത്തു. ഇക്കയുടെ മുഖത്ത് ആശ്ചര്യ ഭാവമുണ്ടോ? ചിത്രങ്ങളിലെ കഅ്‌ബാലയം മനസ്സില്‍ തെളിഞ്ഞു വന്നു. എവിടെ നിന്നോ ഒരു കുഞ്ഞിന്റെ കരച്ചില്‍ കാതില്‍ പതിക്കുന്നു. !!

     ആ പര്‍‌വ്വതത്തിന്റെ മുകളില്‍ നിന്നും പതിയെ താഴെ ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ മൗനം എന്താണ്‌ പറഞ്ഞത്?!  നീ ഇങ്ങിനെയേ ചെയ്യൂ എന്ന് എനിക്കറിയാമായിരുന്നെന്നൊ? ഇക്ക സമ്മതിച്ചിട്ടുണ്ടെന്ന് എനിക്കറിയാം എന്നായിരുന്നു എന്റെ മൗനത്തിന്റെ വാചാലത.
     ഹൃദയം കൊത്തിപ്പറിക്കപ്പെടും പ്രോമിത്യൂസ്....നീ ഈ പര്‍‌വ്വതത്തിന്‍ മറുകരയിലോ?.....!!!!
                                       ***************

76 comments:

  1. ....ഇരുവരും പുഞ്ചിരിച്ചു. ഏതാനും നിമിഷങ്ങള്‍...പിന്നെ പതിയെ അവര്‍ എന്റെ കാഴ്ചയില്‍ നിന്ന് മാഞ്ഞു പോയി...!

    ഈ കുട്ടിക്കിതെന്തു പറ്റി..!
    വേം പോയ് ഒന്നൂടെ കുളിക്കൂ കുട്ട്യേ.. തല തണുക്കുമ്പം എല്ലാം നേരെയാകും..!ഉറങ്ങാന്‍ നേരം ബേണ്ടാത്തൊന്നും ചിന്തിക്കണ്ടാന്ന് എത്രോണ പറഞ്ഞിരിക്ക്ണ്..! എന്നാ ഇനി ഇതൊക്കെ പഠിക്യാ ഇയ്യ്..!!

    അനശ്വര: നന്നായെഴുതീട്ടോ, അവതരണവും ശൈലിയും വ്യത്യസ്ഥമായിത്തോന്നി.അക്ഷരത്തെറ്റുകളുണ്ട്. എഴുത്ത് നന്നാവുന്നുണ്ട് തുടരുക.
    ഒത്തിരിയാശംസകളോടെ...പുലരി

    ReplyDelete
  2. നന്നായീട്ടോ...

    (വിചിത്ര സ്വപ്നങ്ങള്‍ നമ്മള്‍ കാണുന്നത് എന്തുകൊണ്ടായിരിക്കും ? )

    ReplyDelete
  3. പറഞ്ഞൊപ്പിച്ചു എന്നെ അഭിപ്രായമുള്ളു..എവിടെയൊക്കെയോ താളപ്പിഴകള്‍ തോന്നി ...കൂടാതെ അക്ഷര തെറ്റുകള്‍ ഒരു പാട് വന്നിട്ടുണ്ട് ..(മധ്യപാനം(മദ്യപാനം ) , പുലരാനയപ്പഴെപ്പോഴൊ(നാ ),അണീഞ്ഞ(ണി) , ആശുപത്രിയ്ലെക്ക്................) ഇനിയും എഴുതുക ഭാവുകങ്ങള്‍

    ReplyDelete
  4. " ഹൃദയം കൊത്തിപ്പറിക്കപ്പെടും പ്രോമിത്യൂസ്....നീ ഈ പര്‍‌വ്വതത്തിന്‍ മറുകരയിലോ?.....!!!!"

    പ്രിയ അനു,
    അവസാനഭാഗം ഒരുപാട് ഫീല്‍ ചെയ്തു...
    സ്വപ്നങ്ങളുടെ ഉത്തരം തേടിയുള്ള ഈ യാത്ര വിത്യസ്തത പുലര്‍ത്തുന്നു.
    ഒന്ന് രണ്ടു അക്ഷരതെറ്റുകള്‍ ഉണ്ട്..എങ്കിലും നിന്റെ എഴുത്ത് എനിക്ക് ഒരുപാട് ഇഷ്ടമാണ്...
    ഇനിയും ഒരുപാട് എഴുതുക...എല്ലാവിധ ആശംസകളും നേരുന്നു...

    സസ്നേഹം
    മഹേഷ്‌

    ReplyDelete
  5. മനസ്സിന്റെ വിചാരങ്ങൾ ആവാം സ്വപ്നങ്ങൾ
    അവക്ക് പിന്നെ ഒട്ടും പരിതിയുമില്ലല്ലോ

    ReplyDelete
  6. അറിവിന്‍ പ്രതീകമാം അറാഫാകുന്ന്! ആശങ്കാകുലമാം സഫയും മര്‍‌വ്വയും!
    എത്ര സുന്ദരമായി ഓരോ പര്‍വതത്തിന്റെയും ചരിത്രം ഈരണ്ടു വാക്കുകളില്‍ ഒതുക്കിയിരിക്കുന്നു.
    ഒരു പുതു ജീവന്‍ നല്‍കി മാതാവാകാനുള്ള സ്വപ്നത്തെ തച്ചുടച്ചു കൊണ്ട് ഒരു മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്തുന്ന, മക്കയും മദീനയും ദൈവദൂതന്മാരെയും സ്വപ്നം കണ്ടു നടക്കുന്ന ഒരു പെണ്‍കുട്ടി.
    അനശ്വര... വളരെ നന്നായി എഴുതിയിട്ടുണ്ട്....ആശംസകള്‍.

    ReplyDelete
  7. ചരിത്രത്തെ അറിഞ്ഞു ഈ കഥയിലൂടെ സഞ്ചരിക്കുമ്പോള്‍ നല്ല ഭംഗിയുണ്ട് അവതരണത്തിന്.
    ഒരു സ്വപ്നത്തിന്റെ പാക്ശാത്തലത്തില്‍ പറഞ്ഞത് നന്നായി. പലതിനും മറ്റ് ന്യായീകരണങ്ങള്‍ തേടി പോകേണ്ടതില്ല.
    വ്യത്യസ്തമായ പ്രമേയങ്ങള്‍ തന്നെയാണല്ലോ കഥയുടെ കരുത്ത്.
    സ്വപ്നങ്ങളുടെ വ്യാഖ്യാനങ്ങള്‍ ദുര്‍ഗ്രഹമായേക്കാം.
    എനിക്കിഷ്ടായി ഈ കഥ. നല്ല അവതരണം

    ReplyDelete
  8. സത്യം പറഞ്ഞാൽ എനിക്ക് മനസ്സിലായില്ല..ഒന്നൂടെ ഇരുത്തി വായിക്കാൻ മനസ്സും വരുന്നില്ല.

    ReplyDelete
  9. നന്നായി എഴുതി ആശംസകള്‍

    ReplyDelete
  10. സ്വപ്നാടനം മനോഹരം

    ReplyDelete
  11. അവതരണം ഇഷ്ടമായി.

    ReplyDelete
  12. പരിജയം എന്നത് പരിചയം എന്നാക്കൂ.. പരിജയം എന്നവാക്കിനു വേറെ അർത്ഥാന്തരങ്ങൾ അല്ലേ.. അവസാനഭാഗം വളരെ നന്നായി. മദ്ധ്യഭാഗത്ത് എന്തോ ഒരൊഴുക്ക് കുറഞ്ഞ പോലെ.. ആദാമിന്റെ മകൻ അബു കണ്ടിരുന്നോ ഈയിടയ്ക്ക് എപ്പോഴെങ്കിലും. ആ സിനിമയാണു ഇതെഴുതാനുള്ള പ്രേരണ എന്നൊരു തോന്നൽ. മൊത്തത്തിൽ കൊള്ളാം. ആശംസകൾ

    ReplyDelete
  13. രണ്ടു നിനിഷത്തിനുള്ളില്‍ കാണുന്ന സ്വപ്നം നമ്മളെ ഒരു പാട് വേട്ടയാടും അതിന്റെ ആഖ്യാനങ്ങള്‍ തേടി അലയും അതുസ്വഭാവുകം പക്ഷെ ഈ എയുത്ത് അതൊരു പാട് സ്വാദീനിക്കുന്നു മനസ്സിനെ

    ReplyDelete
  14. അനശ്വരയുടെ സ്വപ്നങ്ങളിലൂടെ ഒരിക്കല്‍ കൂടി യാത്ര ചെയ്തപ്പോള്‍ ഞാനെത്തപ്പെട്ടത് ഖുറാന്റെ
    മൌലികത ഇഷ്ട്ടപ്പെടുന്ന തൊട്ടാവാടിയുടെ സ്വപ്നത്തിലേക്ക് തന്നെയാണ്. സ്വപ്നമാണ് ഇവിടെ യഥാര്‍ത്ഥ കഥാപാത്രം. ഇത് കഥാപാത്രത്തിന്റെ സ്വപ്നമെന്നതിനപ്പുറം കഥാകാരി കണ്ട യതാര്‍ത്ഥ സ്വപ്നം തന്നെയാണോ എന്ന് ചിന്തിച്ചു പോവുന്നു. അല്ലേല്‍ കഥാകാരിയുടെ കൂട്ടുകാരിയുടെയോ....?
    ആദ്യത്തെ സ്വപ്നത്തില്‍ വിശുദ്ധ ഖുറാനിലെ തന്നെ "പശു" എന്ന അദ്ധ്യായത്തിലെ വിഷയങ്ങളാണ് ഓര്‍മ്മിപ്പിക്കുന്നത്. മൂസാ നബിയുടെ കാലഘട്ടവും സംഭവവികാസങ്ങളുമായി ഒത്തുചേരുന്ന സ്വപ്നം. മക്കാ വിജയത്തിന് ശേഷമുള്ള ആദ്യ ഉമ്രക്കു കഅബയെ ത്വവാഫ് ചെയ്ത പ്രവാചക അനുയായികളുടെ വേഷവിതാനവുമായും ഒത്തു ചേരുന്നുണ്ട്. രണ്ടാമത്തെ സ്വപ്നത്തിലാണെങ്കില്‍ വിശുദ്ധ ഖുറാനിലെ "മര്‍യം" എന്ന അദ്ധ്യായത്തിലെ വിഷയങ്ങളാണ്. ഇവിടെ ഈസ്സ നബിക്ക് ശേഷം എത്തുന്ന മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹിവസല്ലം അറിയിക്കുന്നത് ഈസ്സ നബിയെ അംഗീകരിച്ചു കൊണ്ട് തന്നെയുള്ള ഇസ്ലാമിന്റെ ആഗമനവും പൂര്‍ണ്ണതയുമാണ്.
    ഇസ്ലാമിക ചരിത്രം അറിഞ്ഞവര്‍ക്ക് ഈ "സ്വപ്നങ്ങളിലൂടെ" യാത്രയാവുമ്പോള്‍ വിഷയങ്ങള്‍ എളുപ്പത്തില് ഉള്‍ക്കൊള്ളാനാവും. എന്തായാലും ഈ സ്വപ്‌നങ്ങള്‍, ഇസ്ലാമിന്റെ ചരിത്രവും വിശുദ്ധ ഖുര്‍ആനിന്റെ മൌലികതയും ഹജ്ജിന്റെ പവിത്രതയും പ്രവാചകന്റെ മഹത്വവും പരിശുദ്ധ മക്കയെയും മദീനയേയും ഉള്‍ക്കൊണ്ട ഉന്നതമായ ഒരു മനസ്സിലെ വെളിപ്പെടാന്‍ തരമുള്ളൂ.

    ReplyDelete
  15. അനശ്വരയുടെ സ്വപ്നങ്ങളിലൂടെ ഒരിക്കല്‍ കൂടി യാത്ര ചെയ്തപ്പോള്‍ ഞാനെത്തപ്പെട്ടത് ഖുറാന്റെ
    മൌലികത ഇഷ്ട്ടപ്പെടുന്ന തൊട്ടാവാടിയുടെ സ്വപ്നത്തിലേക്ക് തന്നെയാണ്. സ്വപ്നമാണ് ഇവിടെ യഥാര്‍ത്ഥ കഥാപാത്രം. ഇത് കഥാപാത്രത്തിന്റെ സ്വപ്നമെന്നതിനപ്പുറം കഥാകാരി കണ്ട യതാര്‍ത്ഥ സ്വപ്നം തന്നെയാണോ എന്ന് ചിന്തിച്ചു പോവുന്നു. അല്ലേല്‍ കഥാകാരിയുടെ കൂട്ടുകാരിയുടെയോ....?
    ആദ്യത്തെ സ്വപ്നത്തില്‍ വിശുദ്ധ ഖുറാനിലെ തന്നെ "പശു" എന്ന അദ്ധ്യായത്തിലെ വിഷയങ്ങളാണ് ഓര്‍മ്മിപ്പിക്കുന്നത്. മൂസാ നബിയുടെ കാലഘട്ടവും സംഭവവികാസങ്ങളുമായി ഒത്തുചേരുന്ന സ്വപ്നം. മക്കാ വിജയത്തിന് ശേഷമുള്ള ആദ്യ ഉമ്രക്കു കഅബയെ ത്വവാഫ് ചെയ്ത പ്രവാചക അനുയായികളുടെ വേഷവിതാനവുമായും ഒത്തു ചേരുന്നുണ്ട്. രണ്ടാമത്തെ സ്വപ്നത്തിലാണെങ്കില്‍ വിശുദ്ധ ഖുറാനിലെ "മര്‍യം" എന്ന അദ്ധ്യായത്തിലെ വിഷയങ്ങളാണ്. ഇവിടെ ഈസ്സ നബിക്ക് ശേഷം എത്തുന്ന മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹിവസല്ലം അറിയിക്കുന്നത് ഈസ്സ നബിയെ അംഗീകരിച്ചു കൊണ്ട് തന്നെയുള്ള ഇസ്ലാമിന്റെ ആഗമനവും പൂര്‍ണ്ണതയുമാണ്.
    ഇസ്ലാമിക ചരിത്രം അറിഞ്ഞവര്‍ക്ക് ഈ "സ്വപ്നങ്ങളിലൂടെ" യാത്രയാവുമ്പോള്‍ വിഷയങ്ങള്‍ എളുപ്പത്തില് ഉള്‍ക്കൊള്ളാനാവും. എന്തായാലും ഈ സ്വപ്‌നങ്ങള്‍, ഇസ്ലാമിന്റെ ചരിത്രവും വിശുദ്ധ ഖുര്‍ആനിന്റെ മൌലികതയും ഹജ്ജിന്റെ പവിത്രതയും പ്രവാചകന്റെ മഹത്വവും പരിശുദ്ധ മക്കയെയും മദീനയേയും ഉള്‍ക്കൊണ്ട ഉന്നതമായ ഒരു മനസ്സിലെ വെളിപ്പെടാന്‍ തരമുള്ളൂ.

    ReplyDelete
  16. കഴിഞ്ഞ ദിവസമാണ് ആദാമിന്റെ മകന്‍ അബു എന്ന സലിംകുമാര്‍ ചിത്രം കണ്ടത്. ഒരു പക്ഷെ അത് കണ്ടിട്ടില്ലായിരുന്നെങ്കില്‍ ഇതിലെ കുറേയേറെ മതപരമായ വാക്യങ്ങളും മറ്റും എനിക്ക് മനസ്സിലാവില്ലായിരുന്നു. പക്ഷെ, ഹജ്ജ് എന്ന പ്രമേയവും ക്ലൈമാക്സില്‍ ഈ കഥയിലെ കഥാപാത്രത്തിനും ആ സിനിമയിലെ നായിക- നായകന്മാര്‍ക്കും ഹജ്ജ് ലഭിച്ചില്ല എന്നതും ഒഴിച്ചാല്‍ പ്രമേയം തികച്ചും വ്യത്യസ്തമാണ്. അല്പം കൂടെ ജനകീയമായി പ്രതിപദിക്കാമായിരുന്നു. വായനക്കാര്‍ക്ക് കൂടുതല്‍ മനസ്സിലാവാത്ത മതപ്രയോഗങ്ങള്‍ക്ക് അല്ലെങ്കില്‍ റിലീജിയസ് സംഭവങ്ങള്‍ക്ക് ചെറിയ വിശദീകരണമോ മറ്റോ കഥക്കൊടുവില്‍ കൊടുക്കുകയോ മറ്റോ ചെയ്യാമായിരുന്നു. കമന്റായല്ല. കഥയുടെ ഭാഗമായി തന്നെ. ഇനി ഏതായാലും വേണ്ട. എങ്കിലും ഒന്ന് പറയാം. മഹേഷ് പറഞ്ഞത് പോലെ അനശ്വര എന്ന എഴുത്തുകാരിയുടെ റേഞ്ച് മികച്ചതാണ്. എഴുത്തിലും വായനയിലും കൂടുതല്‍ ശ്രദ്ധിച്ചാല്‍ ഒരു പക്ഷെ നാളെ നല്ല ഒരു എഴുത്തുകാരിയെ ലഭിച്ചേക്കും.

    ReplyDelete
  17. ആഗ്രഹങ്ങളും പ്രതീക്ഷകളും വെളിപാടുകളും അവസ്ഥകളോട് താദാത്മ്യം പാലിക്കലും ഉള്ള ഒരു സ്വപ്നം.
    സ്വപ്നത്തിനു വ്യാഖ്യാനം തേടാന്‍ ജീവിതം പിന്നെയും ബാക്കിയാവുന്നു.
    നന്മ നേരുന്നു.വേറൊന്നും ചെയ്യാനില്ലാത്തതിനാല്‍

    ReplyDelete
  18. സ്വപനമാണ് അല്ലെ എല്ലാം ........എന്നും സ്വപനം കാണാന്‍ സാധികട്ടെ ...

    ReplyDelete
  19. കാരുണ്യത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന പാവം ‘സ്വപ്നാടനക്കാരി’. നല്ല ആശയം, വാക്കുകൾകൂടി ഒന്നു ശ്രദ്ധിച്ചാൽ രചനാഭംഗിയും മഹത്താവും. ഭാവുകങ്ങൾ.....

    ReplyDelete
  20. വ്യത്യസ്തത നന്നായിരിക്കുന്‍, അവതരണവും..
    ആപത്തില്‍ സഹായിക്കുക എന്നതില്‍ത്തന്നെയാണ് ദൈവസാമീപ്യം.

    ആശംസകള്‍..

    ReplyDelete
  21. ഒരുപാട് ചരിത്ര മുഹൂര്‍ത്തങ്ങളിലൂടെയുള്ള ഓര്‍മ്മയുടെ പാച്ചില്‍ ഒരുവേള എന്നെയുമൊരു സ്വപ്നത്തിലേക്ക് ക്ഷണിക്കുന്ന പോലെ.. വിശ്വാസിയുടെ പ്രണയ ഭാജനമേ.. നിനക്ക് നല്കാനെന്നില്‍ ഇത് മാത്രമേ ഒള്ളൂ.. "സ്വല്ലല്ലാഹു അലാ മുഹമമദ് സ്വല്ലല്ലാഹു അലയ്ഹി വസല്ലം."

    ReplyDelete
  22. ചരിത്ര ഭൂമികയിലൂടെ ജബല്‍ നൂറും അറഫയും സഫയും മര്‍വയും ഹിറയും സിനാ താഴ്വരയും ചുറ്റി മദീനാപള്ളി മിനാരത്തിലെ ബാങ്ക് വിളി കേട്ട് സ്വപ്നത്തിലൂടെ അറിവിന്റെ പൊരുള്‍ തേടി അലഞ്ഞ മനസ്സിന്റെ വികാര വിചാരങ്ങളെ ഹൃദ്യമായ ഭാഷയില്‍ പകര്‍ത്തിയിരിക്കുന്നു. അഭിനന്ദനീയമാണ് അനുവിന്റെ ഭാഷയും ശൈലിയും. ഭാവുകങ്ങള്‍

    ReplyDelete
  23. സ്വപ്നവും ജീവിതവും അക്ഷരങ്ങളില്‍ പകര്‍ത്തിയ രീതി
    നന്നായിട്ടുണ്ട് .. ഈ ബാഗ്യവതിക് എല്ലാവിത ആശംസകളും ..

    ReplyDelete
  24. അള്ളാഹുവും,മിസിഹായും ഒത്തു ചേര്‍ന്ന ഒരു fantasy.വളരെ മികച്ച അവതരണ ശൈലി-അത് കൊണ്ട് തന്നെ എന്നെപോലെയുള്ളവര്‍ക്ക് മനസ്സിലാവാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്.

    ReplyDelete
  25. സ്വപ്നവും ഭാവനയും യാഥാർത്യവും പരസ്പരം പുണർന്നു നിൽക്കുന്ന ആഖ്യാനം കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന അനശ്വരയുടെ ഈ എഴുത്തിനു വല്ലാത്തൊരു കാവ്യ ഭംഗിയുണ്ടെന്ന് പറയാതെ വയ്യ.. അഭിനന്ദനങ്ങൾ...

    ReplyDelete
  26. മനോരാജ്:..ആദാമിന്റെ മകന്‍ അബു കണ്ടു ല്ലെ? എനിക്ക് ഇത് വരെ കാണാന്‍ കഴിഞ്ഞില്ല. അവാര്‍ഡ് കൊടുത്തപ്പൊ അറിഞ്ഞിരുന്നു വിഷയം ഹജ്ജ് ആണെന്ന്. അത് ഇതെ രീതിയില്‍ തന്നെ ആണോ എന്ന് അറിയാന്‍ വേണ്ടി കുറെ കാത്തിരുന്നു പോസ്റ്റ് ചെയ്യാതെ. കാണാന്‍ കഴിഞ്ഞിട്ടില്ല.
    മതപ്രയോഗങ്ങളുടെ നിര്‍ദ്ദേശം അടുത്തതില്‍ ശ്രദ്ധിക്കുന്നതാണ്‌.

    ഇക്ബാല്‍ മയ്യഴി:..."ആദ്യത്തെ സ്വപ്നത്തില്‍ വിശുദ്ധ ഖുറാനിലെ തന്നെ "പശു" എന്ന അദ്ധ്യായത്തിലെ വിഷയങ്ങളാണ് ഓര്‍മ്മിപ്പിക്കുന്നത്. മൂസാ നബിയുടെ കാലഘട്ടവും സംഭവവികാസങ്ങളുമായി ഒത്തുചേരുന്ന സ്വപ്നം. മക്കാ വിജയത്തിന് ശേഷമുള്ള ആദ്യ ഉമ്രക്കു കഅബയെ ത്വവാഫ് ചെയ്ത പ്രവാചക അനുയായികളുടെ വേഷവിതാനവുമായും ഒത്തു ചേരുന്നുണ്ട്. ............"
    ഇക്ബാല്‍ക്കാ ഇത് ശരിയാണോ? ..എന്നോട് ഒരാള്‍ പറഞ്ഞത് ആദ്യകാലത്ത് കഅ്‌ബാ ചെളിക്കുഴിയില്‍ ആയിരുന്നു എന്നും ജൂതന്മാരുരെടെ പിടിയില്‍ ആയിരുന്നെന്നുമാണ്‌. കറുത്ത് തടിച്ച മനുഷ്യര്‍ ജൂതന്മാര്‍ ആകാമെന്നും....ശരിയാണോന്നറിയില്ല...

    ReplyDelete
  27. aashamsakal......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........

    ReplyDelete
  28. വളരെ നന്നായിരിക്കുന്നു എന്ന് പറയേണ്ടതില്ലലോ ...

    ReplyDelete
  29. ഗംഭീരം.
    നല്ല കുറിപ്പ് തന്നെ.

    ReplyDelete
  30. വ്യതിരിക്തമായ ഈ രചനാമിടുക്ക് പ്രശംസനീയമാണ്.
    സ്വപ്നത്തിലൂടെയുള്ള യാത്ര കൌതുകകരമായി.
    എഴുത്തില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ ദൈവം കരുത്ത്‌ പകരട്ടെ !
    ആശംസകള്‍

    ReplyDelete
  31. നല്ല അവതരണം. നല്ല കഥ. മക്കയില്‍ പോയപോലെ. ഓടിച്ചു വായിച്ചതേയുള്ളു. ഒന്നു കൂടി വിശകലനം ചെയ്തു വായിക്കണം. അഭിനന്ദനങ്ങള്‍

    ReplyDelete
  32. കണ്ണട വെച്ചു" കണ്ണാടി" നോക്കി " സ്വപ്നങ്ങളിലൂടെ" സഞ്ചരിച്ചപ്പോള്‍ ഒരുകാര്യം മനസ്സിലായി. ഈ കണ്ണാടിയില്‍ പ്രതിഫലിക്കുന്ന പ്രതിബിംബങ്ങള്‍ക്ക് വശ്യതയും മനോഹാരിതയുമുണ്ട്. നന്മയുടെ നാമ്പുകളുണ്ട്. വിശ്വാസത്തിന്റെ ജ്വാലകളുണ്ട്. സര്‍ഗ്ഗ സുഗന്ധമുണ്ട്. കുറേക്കൂടി മനസ്സിരുത്തി തപം ചെയ്‌താല്‍ അനശ്വരയുടെ കണ്ണാടിയില്‍ തെളിയുന്നത് വൈവിദ്യമാര്‍ന്ന വിഭവങ്ങളായിരിക്കും എന്നതില്‍ തര്‍ക്കമേതുമില്ല . ഭാവുകങ്ങള്‍ .

    ReplyDelete
  33. എഴുത്തില്‍ ഒരു വ്യത്യസ്ഥത അനുഭവപ്പെട്ടു.
    സ്വപ്നത്തിലൂടെ പറഞ്ഞു പോയത്‌ നന്നായിരിക്കുന്നു.
    ചില കാഴ്ചകള്‍ മനസ്സില്‍ മായാതെ തങ്ങി നില്‍ക്കും.

    ReplyDelete
  34. എഴുത്ത് നന്നായി... നല്ല ശൈലി.. ചുരുങ്ങിയ വാക്കില്‍ വലിയ വിവരങ്ങങ്ങള്‍.. എങ്കിലും ആ ഫിലിമിന്റെ കഥയുമായി ചെറിയ സാമ്യം..സ്വഭാവികമായിരിക്കും... ചരിത്രമാരിഞ്ഞു വായിച്ചാല്‍ മാത്രമേ ഇത് മനസിലാവുകയുള്ളൂ.. താങ്കളുടെ മുകളിലത്തെ കമ്മന്റ് കൂടി ചേര്‍ത്ത് വായിച്ചാല്‍ മനസ്സിലാകും...

    എഴുതുക ഇനിയും... ആശംസകള്‍...

    ReplyDelete
  35. നന്നായി.. സ്വപ്നങ്ങളും ആഗ്രഹങ്ങളും മാറ്റി സഹായിക്കാനുള്ള മനസ്സ്.. എല്ലാ ആശംസകളും

    ReplyDelete
  36. പോസ്റ്റ്‌ വായിച്ചു ...ഗൗരവമുള്ള വായനക്ക് നല്ല വിഭവമുള്ള എഴുത്ത്.........ഇഷ്ടമായി...........
    മനസ്സിരുത്തി തന്നെ വായിച്ചു.ഒരു വരി പോലും വിടാതെ.........നന്ദി............ആശംസകള്‍ ..........

    ReplyDelete
  37. എഴുത്ത് നന്നായിട്ടുണ്ട്.സ്വന്തം സ്വപ്നത്തിലൂടെയുള്ള സഞ്ചാരം മറ്റുള്ളവര്‍ക്കു കൂടി ഉള്‍ക്കൊള്ളാവുന്ന രീതിയിലായിരുന്നെങ്കില്‍ ഒന്നു കൂടി നന്നായിരുന്നു.

    ReplyDelete
  38. അവതരണവും ശൈലിയും വ്യത്യസ്ഥമായിത്തോന്നി...നല്ല നല്ല സ്വപനങ്ങള്‍ ഇനിയും കാണാന്‍ സാധികട്ടെ ....എഴുത്ത് ഇഷ്ടായി ..

    ReplyDelete
  39. നന്നായിരിക്കുന്നു.വ്യതിരിക്തമായ രചന. ആശംസകള്‍...

    ReplyDelete
  40. സംഭാഷണ ശകലങ്ങളൊന്നുമില്ലാതെ വളരെ തന്‍മയത്തത്തോടെ പറഞ്ഞിരിക്കുന്നു. ആഖ്യാന ശൈലിയിലും പ്രമേയത്തിലും വ്യത്യസ്ഥത പുലര്‍ത്തി. ചില ഭാഗങ്ങളില്‍ അതി ഭാവുകത്വം ഉണ്‌ടോ എന്ന് പരിശോധിക്കുക. സ്വപ്ന സഞ്ചാര വിവരണം ഒരു മുസല്‍മാനെ തികച്ചും പുളകമുള്ളവനാക്കും , അല്ലാഹു അനുഗ്രഹിക്കട്ടെ. ആശംസകള്‍...

    ReplyDelete
  41. രസകരമായ ശൈലി. നന്നായിട്ടുണ്ട് പോസ്റ്റ്.

    ReplyDelete
  42. നന്നായി എഴുതി ആശംസകള്‍ ...

    ReplyDelete
  43. നന്നായ് പറഞ്ഞു .അനുഭവമാണെന്നാണു ധരിച്ചത് .ലേബൽ കണ്ടപ്പോൾ അത്ഭുതം തോന്നി.അഭിനന്ദനങ്ങൾ.

    ReplyDelete
  44. അപ്പോ താങ്കൾ ഒരു ദിവ്യത്വമുള്ള......

    kollam..

    ReplyDelete
  45. ഇവിടെ ഞാനാദ്യം.വന്നത് മാധുര്യമേറിയ അക്ഷരവിഭവങ്ങളിലേക്ക് .ആദമിന്റെ മകന്‍ അബു ഇവിടെ മകളായി മാറുന്ന അസുലഭ, അവര്‍ണ്ണനീയ നിമിഷങ്ങള്‍ എന്നെ കോരിത്തരിപ്പിച്ചു.ഒരു പാട് കുറിക്കുവാനുണ്ട്.ഇപ്പോള്‍ ഇത്രയും കൊണ്ട് ആശ്വസിക്കട്ടെ.പിന്നീട് വരാം.ദൈവം തുണക്കട്ടെ !അഭിനന്ദനങ്ങളോടെ...

    ReplyDelete
  46. സങ്കല്പങ്ങള്‍..:-അനുഭവം എന്ന ലേബല്‍ എഴുതാന്‍ കഴിയില്ല.കാരണം രണ്ട് പേരുടെ അനുഭവങ്ങളെ ഞാന്‍ കോര്‍ത്തിണക്കി. അപ്പൊ പിന്നെ കഥ എന്നല്ലെ പറയാന്‍ ഒക്കു..കഴിഞ്ഞ വര്‍ഷം പോകാന്‍ കഴിയാതിരുന്ന ദമ്പതികള്‍ ഇത്തവണ പോയിരുന്നു..ഒരു വര്‍ഷം കൊണ്ട് ക്യാഷ് എങ്ങിനെ ഒത്തെന്ന് അറിയില്ല...സ്വപ്നം കണ്ടത് ഇവരല്ല..രണ്ടും കൂടി ഞാന്‍ ഒന്നാക്കിയെന്ന് മാത്രം..
    മുഹമ്മദ് കുട്ടി:- ആദാമിന്റെ മകന്‍ അബു കണ്ടു.. അന്ധവിശ്വാസങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന, എന്നാല്‍ പരമാവധി ദീന്‍ നിലനിര്‍ത്തികൊണ്ട് ഹജ്ജ് എന്ന മഹാസൗഭാഗ്യത്തിനായി കൊതിക്കുന്ന ഒരു വൃദ്ധന്റെ കഥ അതി തീവ്രമായി അവതരിപ്പിച്ച ആ സിനിമയുടെ ഏഴയലത്തെത്തൂല എന്റെ ഈ രണ്ട് അനുഭവങ്ങളുടെ കോര്‍ത്തിണക്കല്‍ എന്നറിയാമെങ്കിലും താരതമ്യത്തിന്‍ നന്ദി അറിയിക്കുന്നു..

    ReplyDelete
  47. എഴുത്ത് വളരെ നന്നായിട്ടുണ്ട്. കഥ എന്ന ലേബല്‍ ഉള്ളത് കൊണ്ട് അനുഭവമല്ല എന്ന് അനുമാനിക്കുന്നു. സൂഫികളുടെ തീവ്ര ഭക്തി പോലെ തോന്നിച്ചു ഈ സ്വപ്ന ദര്‍ശനവും ഹജ്ജിനോടുള്ള അഭിവാന്ച്ചയും മറ്റും. പിന്നെ ആദാമിന്റെ മകന്‍ അബു എന്ന സിനിമയുടെ വളരെ ചെറിയ ഒരു ചായയും ഈ കഥയിലുണ്ട്.

    ReplyDelete
  48. ഒരസാധാരണ രചന.
    ചില വരികള്‍ക്കിടയിലൂടെ പോയപ്പോള്‍ ശരിക്കും രോമാഞ്ചം കൊണ്ടു.
    'ആദാമിന്റെ മകന്‍ അബുവിന്റെ' ഹാങ്ങ്‌ ഓവര്‍ മാറാത്തതിനാല്‍ ആകെക്കൂടി എന്താ പറയുക?
    അഭിനന്ദനങ്ങള്‍..

    ReplyDelete
  49. നന്നായിരിക്കുന്നു... വായനയിലുടനീളം രോമാഞ്ചമണിയിപ്പിക്കുന്ന സ്വപ്ന സഞ്ചാരങ്ങള്‍, അത് വായനക്കാരിലേക്കും പകരുന്നിടത്തു കഥാകാരി വിജയിച്ചിരിക്കുന്ന. നല്ല ഒരു പോസ്റ്റിനു നന്ദി.....

    ReplyDelete
  50. ഇങ്ങനെയും ഗമണ്ടന്‍ സ്വപ്നങ്ങളോ...

    നല്ല എഴുത്തിന് നന്‍മകള്‍ നേരുന്നു...

    ReplyDelete
    Replies
    1. മഖ് ബൂലേ ഇങ്ങനെയും ചില അൽഭുതങ്ങൾ നമുക്ക് അരികിൽ..

      Delete
  51. good narration...

    May Allah Bless you...

    ReplyDelete
  52. ഒരു ഇടവേളക്ക് ശേഷം വായിക്കുന്ന ആദ്യ പോസ്റ്റ്. ( ബ്ലോഗിലും ആദ്യമായി തന്നെ ) അവതരണ രീതികൊണ്ട് മികച്ചു നില്‍ക്കുന്ന നല്ല ഒരു പോസ്റ്റ് വായിച്ച സംതൃപ്തിയുമായി മടങ്ങുന്നു... അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. മുഴുവന്‍ സമയവും ബിസ്സിനസ്സുമായി കൂടിയോ?

      Delete
    2. ഓല് കായി ഉണ്ടാക്കുന്ന തിരക്കിലാണെന്ന് തോന്നുന്നു, ഹിഹിഹി..

      Delete
  53. ഒരു സ്വപ്നവേഗത്തിലാണ് ഇവിടെയെത്തിയത്.ചരിത്രത്തെയും വിശ്വാസത്തെയും നീതിബോധത്തെയും ഒക്കെ സ്വപ്നമുഖചായയിലൂടെ വരച്ചു കാണിച്ച വരികളിലൂടെ ഒരു തരം സംഭ്രമത്തോടെയാണ് മനസ്സ്‌ സഞ്ചരിച്ചത്.കഥയിലെ ആ നല്ല സന്ദേശത്തെക്കാള്‍ മനക്കാഴ്ച്ചയില്‍ ഇപ്പോഴും ആ സ്വപ്നദൃശ്യങ്ങള്‍ അതേപടി നിലനില്‍ക്കുന്നത് എഴുത്തിന്റെ വശ്യമായ ശൈലീഗുണം തന്നെയാവണം.
    അഭിനന്ദനങ്ങളോടെ..

    ReplyDelete
  54. മനോഹരമായി സ്വപ്‌ന സഞ്ചാരം. അസാമാന്യ ശൈലി. അഭിനന്ദനങ്ങള്‍.

    ReplyDelete
  55. :) :)
    യ്യോ, ഇതെങ്ങനെ..
    ങേ,
    സൂപ്പര്‍ രചനയാണ് കേട്ടോ..
    ചിത്രവും തുടക്കവും കണ്ടപ്പോള്‍ യാത്രാവിവരണം മണത്തു.
    വായിച്ച് വന്നപ്പഴല്ലേ..
    അഭിനന്ദനങ്ങള്‍,
    ഇത്തരം കഥാരചനകളെന്നും ഓര്‍ക്കപ്പെടും..
    തുടരട്ടെ എഴുത്ത്, ഇനിയും..

    ReplyDelete
  56. WOOOOOOOOOO
    ഇത്രക്കും വിചാരിച്ചില്ല ..ഇങ്ങനെയും സ്വപ്നങ്ങള്‍ കാണാം അല്ലെ ..അല്ലാഹുവിന്റെ പരിശുദ്ധ കഅ്‌ബാലയം,അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബി,ഈസ നബി..എല്ലാം നേരില്‍ കാണുന്ന രീതിയില്‍ അവതരിപ്പിചിരിക്കുനത് ..വളരെ നന്നായിടുണ്ട് ...തുടക്കവും അവസാനവും അടി പൊളി ...എല്ലാ വിധ ആശംസകളും ..വീണ്ടും സ്വപങ്ങള്‍;കാണാന്‍ ..തമ്പുരാന്‍ അനുഗ്രഹിക്കട്ടെ ..best of luck..

    ReplyDelete
  57. ഞാന്‍ വരാന്‍ വൈകിയോ? ക്ഷമിക്കുക..ഇപ്പോഴാണ് കഥ കണ്ടത്‌ ...അനു താങ്കള്‍ ഉയരങ്ങളിലേക്ക് പൊയിക്കൊണ്ടിരിക്കുന്നു ....ഇങ്ങനെ വ്യത്യസ്ഥമായ കഥകല്‍ എഴുതുക.ഞങ്ങളെ അത്ഭുതപ്പെടുത്തുക .....ഈ നല്ല ചിന്തക്കെന്റെ നമസ്കാരം.

    ReplyDelete
  58. ഉഗ്രൻ ട്ടോ!ഒരുപടു ഇഷ്ടായി. എന്റെ കവിത ഒന്നു വായിക്കണെ.

    ReplyDelete
  59. മനോഹരം ..ഈ സ്വപ്ന സഞ്ചാരം .....ഞാന്‍ വരാനും വായികാനും അല്‍പ്പം വൈകിപ്പോയി ......എന്നൊരു സംശയം ..... നല്ല വായനാ സുഖം നല്‍കുന്ന രചന ...ഇനിയും ഒത്തിരി എഴുതുക ആശംസകള്‍.....///...

    ReplyDelete
  60. മനോഹരം ..ഈ സ്വപ്ന സഞ്ചാരം .....ഞാന്‍ വരാനും വായികാനും അല്‍പ്പം വൈകിപ്പോയി ......എന്നൊരു സംശയം ..... നല്ല വായനാ സുഖം നല്‍കുന്ന രചന ...ഇനിയും ഒത്തിരി എഴുതുക ആശംസകള്‍.....///...

    ReplyDelete
  61. വ്യത്യസ്ഥമായ ശൈലി വ്യത്യസ്ഥമായ സ്വപനം.. അനുഗ്രഹങ്ങളുണ്ടാവട്ടെ

    ReplyDelete
  62. അനശ്വരാ.. നന്നായിട്ടുണ്ട്..

    ReplyDelete
  63. എന്തൊരു സ്വപനമാ…!

    ReplyDelete
  64. സ്വപ്നത്തെ കഥാപാത്രമാകിയുള്ള എഴുത്ത്. മനോഹരം.വീണ്ടും പ്രോമിത്യൂസിലൂടെ സ്വപ്നം തുടരുന്നൂ എന്ന് വിശ്വസിപ്പിക്കുന്ന അവസാനം. ഞാനും വിചിത്രമായ സ്വപ്നങ്ങളുടെ കൂട്ടുകാരിയാണ്. മലകളും, വള്ളിപ്പടര്‍പ്പുകളും ,പാറകളും തരണം ചെയ്തു ,കുന്നിന്‍ നിറുകയില്‍ നിന്ന് താഴേക്ക് നോക്കിയപ്പോള്‍ മഞ്ഞുരികിയ തെളിനീര്‍തടാകം സൂര്യപ്രഭയാല്‍ സ്ഫടികം പോല്‍ പ്രശോഭിക്കുന്നു. ആനന്ദതിരോകത്താല്‍ ഞാന്‍ അതിലേക്ക് കാലെടുത്ത് വെയ്ക്കുന്നു. കൈലാസ പര്‍വ്വതത്തിലെ മാനസസരോവരത്തില്‍ ഞാന്‍ നീന്തി തുടിക്കവേ അത് വരെ ഏകയായിരുന്ന എന്റെ സമീപത്ത് തടാകക്കരയില്‍ എന്റെ പൊന്നുമകള്‍ മുങ്ങിത്താഴുന്നു. ഞാന്‍ പ്രയാസപ്പെട്ട് അവളെ കരയിലേക്ക് പിടിച്ച് കയറ്റാന്‍ ബദ്ധപ്പെടുന്നു....മനസ്സിലാക്കുന്നു അനശ്വരാ... ഈ ഭ്രാന്തന്‍ മനസ്സ് എന്നില്‍ മാത്രമല്ല ..ഇവിടേയും കണ്ടെത്തിയിരിക്കുന്നു...പുതുമ.

    ReplyDelete
  65. അനശ്വരക്ക് എഴുത്തിന്റ് ഒരു വരമുണ്ട് കേട്ടോ

    ReplyDelete