Tuesday, 14 February 2012

വര്‍‌ണ്ണാഭമീ വരണമാല്യം

                                                                         
     സ്വര്‍ണ്ണക്കടയും സന്തോഷപ്പൂക്കള്‍ വിരിയിച്ചില്ല. കൊതിച്ചത് മാതൃസാമീപ്യം മാത്രം. ഇല്ലാത്തത് ആഗഹിക്കുന്ന മനസ്സ്. ഒഴിയുന്ന അച്ഛന്റെ മടിക്കുത്തിലേക്ക് ദയനീയമായി നോക്കി.സ്നേഹം നോട്ടുകെട്ടുകളിലൂടെ ഒഴുകി സ്വര്‍ണ്ണ വര്‍ണ്ണമായി മിന്നിത്തിളങ്ങി.

     വീട്ടിലേക്ക് കയറുമ്പോള്‍ തന്നെ വിരസത. സ്വകാര്യതകളെ ആട്ടിയോടിച്ചു കൊണ്ട്  ബന്ധുക്കള്‍ തലങ്ങും വിലങ്ങും നടക്കുന്നു. ബാല്യത്തില്‍ താനേറെ  ഇഷ്ടപ്പെട്ടിരുന്ന ഈ ജനക്കൂട്ടം അനുവിന് ശല്യമായതെപ്പോഴാണ്? കുട്ടിക്കാലത്ത് നിത്യേനയുള്ള പ്രാര്‍ത്ഥനകളില്‍ ഒന്നായിരുന്നു " ആരെങ്കിലും വീട്ടില്‍ വരണേ.." എന്നുള്ളത്. പ്രായം ആഗ്രഹങ്ങളേയും തകിടം മറിക്കുന്ന ഒന്നാണത്രെ. വിരുന്നുകാരുടെ സാമീപ്യത്തില്‍ കുടുംബാന്തരീക്ഷത്തില്‍ വരാറുള്ള നൈമിഷികമായ ശാന്തത. അതിനായി ദാഹിച്ചിരുന്ന അഞ്ചു വയസ്സുകാരി..

     പിറ്റേന്ന് ഉടുക്കാനുള്ള സാരി അമ്മായി വിടര്‍ത്തി കാണിക്കുന്നു അതിഥികള്‍ക്ക്.  നീലയില്‍ സ്വര്‍ണ്ണവര്‍‌ണ്ണങ്ങളുള്ള സാരി. അതിനെക്കാള്‍ ഇഷ്ടമായത്  മറൂണ്‍ നിറത്തിലെ പട്ടായിരുന്നു. പിന്നീടോര്‍‌ത്തു അമ്മയുടെ കല്ല്യാണപ്പട്ടിന്റെ നിറവും അതായിരുന്നെന്ന്. പതുക്കെ നീല സാരിയില്‍ പിടുത്തം ഉറപ്പിച്ചു. അതിലെ സ്വര്‍‌ണ്ണപൂക്കള്‍ എല്ലാവരേയും നോക്കി പൊട്ടിച്ചിരിച്ചു. പണ്ട് അവള്‍ അഭയം തേടാറുള്ള കിടക്കയുടെ കവറിന് ഇതേ നീല നിറമായിരുന്നു. കിടക്കയുടെ കവര്‍ നീക്കി അതിനകത്ത് കയറി ഇരിക്കുന്ന രംഗം! അച്ഛന്റെ കലമ്പലിനും അമ്മയുടെ രോദനത്തിനും ഒന്നും എത്തിപ്പെടാന്‍ കഴിയില്ലെന്ന് എന്തു കൊണ്ടോ വിശ്വസിച്ചു പോയ അമ്മയുടെ ഗര്‍‌ഭപാത്രം പോലെ അവള്‍ക്ക് സുരക്ഷിതത്വം തോന്നിച്ച ആ കവര്‍ കഴുകാനായി ഊരി എടുക്കപ്പെട്ട ദിനങ്ങളിലെ നിരാശ്രയത്വം!

     സ്കൂള്‍ വിട്ടാ‍ല്‍ വീട്ടില്‍ വരാന്‍ തോന്നാതെ,.. കളികളും ചിരികളും അന്യമായ ബാല്യം. വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്നതിനാല്‍ ഓട്ടോക്കാരന്‍ ചൂടന്‍ മോഹനേട്ടനു എന്നും വില്ലന്‍ വേഷം.

     ശബ്ദങ്ങള്‍ ഇരുളില്‍ മറഞ്ഞിട്ടും വിരുന്ന് വരാതിരിക്കുന്ന നിദ്രയെ അന്വേഷിച്ച് ഇറങ്ങിയതുമില്ല. വരനെ കുറിച്ചോര്‍ത്ത് നവവധുമാര്‍ ഉറങ്ങാതിരിക്കാറുള്ള രാത്രിയാണത്രെ. അയാളുടെ കണ്ണുകളില്‍ ഉണ്ടായിരുന്നത് അച്ഛന്റെ  കണ്ണിലെ അതേ തീക്ഷ്ണത. അയാളുടെ ശബ്ദത്തിന് അച്ഛന്റെ ശബ്ദത്തിന്റെ കാഠിന്യം. ഭയമായിരുന്നോ നിദ്രയെ ആട്ടി ഓടിച്ചത്? അങ്ങകലെ നിന്ന് താരാട്ട് പാട്ടിന്റെ ഈരടികള്‍ ഒഴുകി വരും പോലെ. വരികള്‍ക്കിടയില്‍ ഈണം തെറ്റിച്ചു  കൊണ്ടുയരുന്ന തേങ്ങലുകള്‍..

     നീലപ്പുടവക്കുള്ളില്‍ ഒളിച്ചിരിക്കുന്ന ശരീരം കണ്ണാടിക്ക് മുന്നില്‍ നിര്‍ത്തിയെങ്കിലും ഒന്ന് നോക്കാന്‍ പോലും തോന്നിയില്ല. മനസ്സ് മറ്റെവിടെയോ ഓടിക്കളിക്കുകയാണ്‌. കഴുത്തില്‍ പറ്റിച്ചേര്‍ന്ന് കിടക്കുന്ന ഇളക്കത്താലി ശ്വാസം മുട്ടിക്കുന്നു. അതിന്റെ ഇതളുകള്‍ പോലെ മനസ്സും ആടിയാടി..അറിയാതെ മിഴികള്‍ നനഞ്ഞിറങ്ങുകയാണ്‌. കണ്ണീര്‍ കൈ കൊണ്ട് തുടച്ചപ്പോള്‍ പവിത്രക്കെട്ട് മോതിരത്തിന്റെ അരികുകള്‍ കവിളിനേയും നോവിച്ചു.

     പാലക്കനെക്ലസ്സിന് അമ്മിഞ്ഞപ്പാലിന്റെ നറുമണം. മനസ്സിലെവിടെയോ ഒരു നഷ്ടബോധം അലതല്ലി കളിക്കുകയാണ്‌. അമ്മക്കും ഇത് പോലൊരു മാലയുണ്ട്.അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഭരണം. അച്ഛന്റെ ആദ്യ സമ്മാനം. ഓര്‍മ്മച്ചെപ്പില്‍ കാത്ത് സൂക്ഷിക്കാനായി മാധുര്യമുള്ളതൊന്നും തരാതെ പാറിപ്പറന്നകന്ന ബാല്യം. ഭയാനകതകളില്‍ മാത്രം ദിനരാത്രങ്ങള്‍ തള്ളിനീക്കിയ ബാല്യകൗമാരങ്ങള്‍.

    അമ്മ ജീവിച്ചിരിക്കെ തന്നെ മാതൃസാമീപ്യമില്ലാതെ കതിര്‍മണ്‍ഡപത്തിലേക്ക് കാലെടുത്ത് വെക്കേണ്ടി വന്നപ്പോള്‍ പട്ടുസാരി  മുല്ലമൊട്ടുമാലയില്‍ കൊളുത്തി വലിച്ചാലെന്ന പോലെ മനസ്സ് കൊളുത്തി വലിച്ചു.

     മുത്തുമാലകള്‍ക്കും റെയിന്‍ഡ്രോപ്സ് കമ്മലിനും കണ്ണീരിന്റെ ഛായ. അച്ഛന്‍ തന്നെയും അമ്മയെയും ഉപേക്ഷിച്ച് വീട് വിട്ടിറങ്ങുമ്പോള്‍ വിരുന്നു വന്നെത്തിയ അനാഥത്വം. അതിന്റെ നൊമ്പരങ്ങള്‍ക്ക് നേരത്തെ അനുഭവിച്ചിരുന്ന ഭയാനകതകളെക്കാള്‍ മാധുര്യം ഉണ്ടായിരുന്നെന്ന്  തോന്നുന്നു. പെണ്‍മക്കള്‍ പെറ്റമ്മക്കും ഭാരമാകും കാലം. വന്നണയുന്ന ഇരുളിമയെ പ്രണയിച്ചു. അസ്തമിക്കുന്ന സൂര്യനെ  നോക്കി പൊട്ടിക്കരഞ്ഞില്ല.

     അമ്മയുടെ ഭാരം സ്വയം ഇറക്കി വെക്കണം. അതിന്‌ അച്ഛന്റെ സ്വസ്ഥമായ കുടുംബജീവിതത്തിലേക്ക് കയറാതെ വയ്യ. സ്വന്തം  നിസ്സഹായതയെ തിരിച്ചറിഞ്ഞതപ്പോഴാണോ? വിവാഹമെന്ന മഞ്ഞച്ചരടില്‍ കോര്‍ത്ത് വലിച്ചെറിയപ്പെടുമ്പോഴും മുഴങ്ങി  കേട്ടു ഒരു നിബന്ധന. വിവാഹസ്വപ്നങ്ങളെ നിറങ്ങളില്‍ ചാലിച്ചെടുക്കാന്‍ അമ്മ നോക്കെത്താദൂരത്ത് നിന്നേതീരൂ.....!!

     അമ്മയുടെ സാമീപ്യം പോലും അച്ഛന്‍ അനുവദിക്കാത്തതെന്തെന്ന് ചോദിച്ചില്ല. നിശബ്ദത അത്രമാത്രം അവളുടെ  കൂട്ടുകാരിയായി മാറിയിരിക്കുന്നു. ജീവിതത്തന്റെ പാതി വഴിയില്‍ വെച്ച് അനുവിനേയും അമ്മയേയും തനിച്ചാക്കി അച്ഛന്‍ യാത്രയാകുമ്പോള്‍ കൂട്ടുവന്ന നിശബ്ദത...അവള്‍ മാത്രം അനുവിനെ  ഉപേക്ഷിച്ചില്ല;  തനിച്ചാക്കിയതുമില്ല.

     അച്ഛന്റെ കുടുംബിനിക്കൊപ്പം, മക്കളോടൊപ്പം കതിര്‍മണ്ഡപത്തിലേക്ക് കയറുമ്പോള്‍ തിരയേണ്ടതില്ല അമ്മയെ. ദൂരെ പാഴ്ക്കുടിലിന്‍ കതകുകളടച്ച്, മിഴികളടച്ച്..ഒരു പക്ഷെ, ഒരു പിടി അരിയും തുളസിയിലയും കൈക്കുമ്പിളിലാക്കി....

     പ്രദക്ഷിണത്തിനായി വരന്‍ കരം ഗ്രഹിച്ചപ്പോള്‍ അച്ഛന്റെ പരുപരുത്ത കൈത്തലം ഓര്‍മ്മ വന്നു. ഇനി മുതല്‍ തന്റെ സ്ഥാനം മാറുകയാണ്‌. മറ്റൊരു അമ്മയുടെ വേഷമാണിനി. മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുന്ന ഉറക്കെ കരയുന്ന ....എന്നിട്ടും  തെല്ലും ഭയം തോന്നാത്തതെന്തെ? പുതുഗൃഹത്തിലേക്ക് കൈ പിടിച്ച് കയറ്റപ്പെടുമ്പോഴും ആശങ്കകളില്ല, പ്രതീക്ഷകളില്ല.സ്വപ്നങ്ങളുമില്ല. എന്തും നേരിടാന്‍ തയ്യാറെടുത്ത മനസ്സ്. ആവര്‍ത്തിക്കപ്പെടാവുന്ന ചരിത്രങ്ങള്‍..
.
     ആള്‍ക്കൂട്ടത്തില്‍ നിന്ന് തന്റെയടുത്തെത്തി കൈ പിടിക്കുന്നതാരാണ്‌? കൈയ്യിലെ അഷ്ടലക്ഷ്മീ വളയും ദശാവതാരവും കൂട്ടി മുട്ടി കലമ്പിച്ചു. സ്വപ്നം കാണുകയാണോ താന്‍ അമ്മയെ?!! അനിയന്ത്രിതമായി ഇരുവരും പൊട്ടിക്കരഞ്ഞ നിമിഷം. 
"പെറ്റമ്മേടെ കണ്ണീര്‍ കാണാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല കുട്ട്യേ...ഒരു കാറില്‍ പെണ്ണുങ്ങള്‍ ചെന്ന് ഇവരെ ഇങ്ങട്ട് കൊണ്ട്വന്നു...." വാക്കുകള്‍ ആരുടേതാണ്? നാത്തൂന്റേതോ അതൊ, അമ്മയിഅമ്മയുടേതോ...തിരിച്ചറിയാന്‍ കഴിയാത്ത വിധം മനസ്സിളകി മറിഞ്ഞ്‌...
ഇതാവാം താന്‍ ജീവിതത്തിലാദ്യമായി സന്തോഷിച്ച നിമിഷം! ഇത്രമേല്‍ ആനന്ദാശ്രുക്കള്‍ ഇതിനു മുമ്പൊരിക്കലും പൊഴിഞ്ഞു വീണിട്ടില്ല.

     ചുറ്റും നിന്നവരില്‍ ചിലര്‍ കണ്ണ് തുടക്കുന്നു. വരന്റെ മുഖത്തേക്ക് നോക്കി. അവിടെ വിരിഞ്ഞതൊരു വശ്യമായ പുഞ്ചിരി. അതില്‍ പൊന്നിന്‍ തിളക്കം. അച്ഛന്റെ ഛായയില്ലിപ്പോഴദ്ദേഹത്തിന്‌. പൊന്നില്‍ പതിച്ച വജ്രാഭരണ തേജസ്സ്..!!!!!
          

115 comments:

 1. സന്തോഷായി അവസാനിപ്പിച്ചുവല്ലോ...നന്നായി

  ReplyDelete
  Replies
  1. ആദ്യകമന്റ് എന്തുകൊണ്ടോ നമുക്കൊക്കെ പ്രിയപ്പെട്ടതാണാല്ലൊ അജിത്തേട്ടാ..അത് സമ്മാനിച്ച അജിത്തെട്ടനു നന്ദി പറയട്ടെ..

   Delete
  2. ഓഹ്, പിന്നെ പിന്നെ..


   ഞാന്‍ ഈ വഴിക്ക് വന്നിട്ടേ ഇല്ലാ, ബ്ലും!!

   Delete
 2. ഒരു തുള്ളി കണ്ണുനീരിന്റെ നനവ്‌ എന്നിലേക്കും പകര്ന്നുവോ അനശ്വര....!!
  വേദനിക്കുന്ന ഒരു ഹൃദയത്തിന്റെ തേങ്ങുന്ന ചിത്രം നീ കോറിയിട്ട അക്ഷരങ്ങളിലൂടെ മനസിലേക്ക് ആഴ്ന്നു ഇറങ്ങിയോ....ഉവ്വ്....
  ഹൃദയസ്പര്‍ശിയായ കഥ, അവതരണം...

  ReplyDelete
  Replies
  1. നന്ദി മഹേഷേട്ടാ...ആദ്യദിവസം തന്നെ നോക്കീല്ലൊ..

   Delete
 3. മനസ്സിലെവിടെയോ ഈ കഥ ആഴ്ന്നിറങ്ങി......

  ReplyDelete
 4. പറയാന്‍ വാക്കുകളില്ല.........നന്നായി......എന്‍റെ മനസ്സില്‍ ആഴത്തില്‍ സ്പര്‍ശിച്ചു......

  ReplyDelete
 5. ഇതും ഒരു അനശ്വര ടച്ച്‌ നിറഞ്ഞ എഴുത്ത്....
  വായിച്ചു തീരുന്നത് വരെ വേദനിപ്പിച്ചു..
  അവസാനം വേദനിച്ച മനസ്സിന് രണ്ടു സന്തോഷം ഒന്നിച്ചു കിട്ടിയല്ലോ...ആഗ്രഹിച്ച അമ്മയുടെ സാമീപ്യവും, അച്ഛന്റെ മനസ്സല്ലാത്ത ജീവിത പങ്കാളിയേയും..
  നന്നായി അവസാനിപ്പിച്ചു..
  എന്റെ പ്രിയപ്പെട്ട എഴുത്തുകാരിക്ക് ആശംസകള്‍..

  ReplyDelete
 6. സന്തോഷകരമായി അവസാനിക്കുന്ന കഥ വായിക്കുമ്പോള്‍ ഒരു സുഖമുണ്ട്. അത് വേറെ കാര്യം.
  പിന്നെ കഥയില്‍ കൊണ്ട് വന്ന സ്നേഹത്തിന്‍റെയും വികാരത്തിന്റെയും ഭാഷ. നന്നായി അനശ്വര.
  പാലക്കനെക്ലസ്സിന് അമ്മിഞ്ഞപ്പാലിന്റെ നറുമണവും, വിരിപ്പിന് അമ്മയുടെ ഗര്‍ഭപാത്രം പോലെ സുരക്ഷിതത്വം തോന്നിച്ചത് തുടങ്ങിയ വരികള്‍ മനോഹരമായി. എനിക്ക് തോന്നുന്നത് ഓരോ ആഭരണങ്ങളെയും ചേര്‍ത്ത് പറഞ്ഞ ഓര്‍മ്മകളാണ് ഈ കഥയിലെ ഭംഗി എന്ന് തോന്നുന്നു. പിന്നെ സങ്കടത്തിനോടുവില്‍ കടന്ന് വന്ന വജ്ര തേജസ്സും.
  നല്ല കഥയ്ക്ക് അഭിനന്ദനങ്ങള്‍

  ReplyDelete
 7. മനസ്സൊന്നു വിതുമ്പിയോ....കണ്ണുകളിൽ നിരിറ്റത് പൊടി വീണിട്ടോ.... കുഞ്ഞെ വല്ലാതെ സ്പർശിച്ചൂ...ഈ എഴുത്ത്...എഴുത്തിലെ ചാരുതക്ക് നല്ലമികവ്...ഒരു വലിയ നമസ്കാരം.................

  ReplyDelete
 8. അതില്‍ പൊന്നിന്‍ തിളക്കം. അച്ഛന്റെ ഛായയില്ലിപ്പോഴദ്ദേഹത്തിന്‌. പൊന്നില്‍ പതിച്ച വജ്രാഭരണ തേജസ്സ്..!!!!!
  മനസ്സിന്റെ ഭാവങ്ങള്‍ നന്നായി എഴുതി...

  അവസാനം നല്ല രീതിയില്‍ തന്നെ അവസാനിപ്പിച്ചല്ലോ...

  അഭിനന്ദനങ്ങള്‍..

  ReplyDelete
 9. ചെറുകഥകളിൽ ശുഭാന്ത്യം അത്ര സാധാരണമല്ല..
  ഇതു അവസാനം സന്തോഷത്തിന്റെ നനവ് പടർത്തി അവസാനിച്ചു..അതിനു പ്രത്യേക നന്ദി, നാമെപ്പോഴും അങ്ങനെയാണല്ലൊ.കഥകളെ കഥകളായി വിടാതെ നാമറിയാതെ നെഞ്ചോടു ചേർക്കുമ്പോൾ അറിയാതെ സംഭവിക്കുന്നതാണത്. സ്ത്രീത്വം നിറഞ്ഞു നിൽക്കുന്ന കഥ എന്നു പറഞ്ഞാൽ തെറ്റായിരിക്കില്ല.(കുറേ ആഭരണങ്ങളുടെ പേരു പഠിപ്പിച്ചു തന്നതിനു നന്ദി :).
  നീലബെഡ് കവറിന്റെ ഉള്ളിൽ പേടിച്ചു വിറച്ചിരിക്കുന്ന കുഞ്ഞു മോളുടെ മുഖമാണു ഇപ്പോഴും മനസ്സിൽ ബാക്കി..
  അഭിനന്ദനങ്ങൾ...

  ReplyDelete
 10. ഒടുവില്‍ ആനന്ദത്തിന്റെ കണ്ണുനീര്‍ ...
  നല്ല അവതരണം

  ReplyDelete
 11. കണ്ണീരിന്റെ നനവിൽ ചാലിച്ചെടുത്ത നറുപുഞ്ചിരി...കഥ നല്ല ഇഷ്ടമായി....പക്വമായ അവതരണം...ആശംസകൾ

  ReplyDelete
 12. അവസാനം സന്തോഷത്തോടെ അവസാനിച്ചപ്പോള്‍ നല്ലൊരു തൃപ്തി.
  നല്ലെഴുത്ത്.

  ReplyDelete
 13. നന്നായി എഴുതി.. നല്ല കഥ ആശംസകൾ..

  ReplyDelete
 14. നല്ല എഴുത്ത്...ആശംസകള്‍

  ReplyDelete
 15. വ്യ്ത്യ്സത അവസ്ഥകളെ മനോഹരമായി എഴുതി.
  നല്ല അവതരണം.., അഭിനന്ദനം.

  ReplyDelete
 16. ശുഭ പര്യവസായിയായ കഥ ഇഷ്ട്ടായി ടോ ..
  ആശംസകള്‍

  ReplyDelete
 17. എഴുത്ത് ഇഷ്ടായി ..

  ReplyDelete
 18. നന്നായി. എങ്കിലും ഒന്നുകൂടി പോളിഷ് ചെയ്യാമായിരുന്നു

  ReplyDelete
  Replies
  1. ഹ്ഹ്..ഒന്നൂടെ പോളിഷ് ചെയ്താല്‍ ഇത്തിരി കൂടി തിളക്കം കിട്ടിയേനെ..പക്ഷെ, മാറ്റ് കുറയുമോ എന്ന് ചിന്തിച്ച് വേണ്ടാന്ന് വെച്ച്..ഇനീം വരണേ...

   Delete
 19. വളരെ നന്നായിട്ടുണ്ട്...എല്ലാ ആശംസകളും..

  ReplyDelete
 20. അനാഥബാല്യത്തിന്റെ അതിരില്ലാത്ത ആശങ്കകളിൽ അടഞ്ഞവാതിലുകൾ അപ്രതീക്ഷിതമായിത്തുറന്നപ്പോഴുണ്ടായ വികാര വിഭ്രംശം..!
  നന്നായെഴുതീട്ടോ..
  പഴയതിൽ നിന്നൽപ്പം വേറിട്ട ശൈലിയിൽ ഈ കഥ ഇഷ്ട്ടായി.

  പാലക്കാ നെക്ലൈസ്,ഇളക്കത്താലി,റെയിൻഡ്രൊപ് കമ്മൽ, പവിത്രക്കെട്ട് മോതിരം, മെറൂൺ കളറിൽ....ആശകള് ഇമ്മിണിയൊന്നുമല്ലല്ലോ കുട്ട്യേ..
  ഉം.മംഗളം ഭവന്തു..!!!

  ReplyDelete
  Replies
  1. പാലക്കാ നെക്ലൈസ്,ഇളക്കത്താലി,റെയിൻഡ്രൊപ് കമ്മൽ, പവിത്രക്കെട്ട് മോതിരം, മെറൂൺ കളറിൽ....
   ഇതൊക്കെ വേണമെന്ന് ഇങ്ങിനേം പറയാമെന്ന് ഇപ്പൊ മനസ്സിലായില്ലെ?

   Delete
 21. അതിഗംഭീരം.....ആ കിടക്കയുടെ കവറിനെ പറ്റി പറഞ്ഞ ഭാഗം വല്ലാതെ ചിന്തിപ്പിച്ചു.....വിരിയ്ക്കുള്ളില്‍ പമ്മിയിരിയ്ക്കുന്ന ഒരു പെണ്‍ കുഞ്ഞിന്റെ മുഖം മായാതെ നില്‍ക്കുന്നു മനസ്സില്‍ ഇപ്പോളും...

  ReplyDelete
  Replies
  1. അവിടെ ഭാവന കലരാത്തത് കൊണ്ടാവാം....

   Delete
 22. അര്‍ദ്രമാനസങ്ങളെ ഗദ്ഗദം കൊള്ളിക്കുന്നുണ്ട് കഥ...
  അവസാനം അമ്മ എത്തിയില്ലായിരുന്നുവെങ്കില്‍
  കുറേകൂടി ഫീല്‍ കിട്ടിയേനെ കുഞ്ഞേ....
  ഇഷ്ടമായി എങ്കിലും.. ആശംസകള്‍ ....

  ReplyDelete
  Replies
  1. തുറന്ന അഭിപ്രായത്തിന് നന്ദി..അവസാനം അമ്മ എത്തിയില്ലായിരുന്നെങ്കില്‍ അലപം കൂടി നന്നാകുമായിരിക്കാം..പക്ഷെ,..എന്റെ കഥകളതികവും എന്റെയോ എന്റെ ചുറ്റിലുമുള്ളവരുടെയോ അനുഭവങ്ങള്‍ തന്നെയാണ്‌. അവിടെ ഭാവന കുറവാണ്‌.. അത് കൊണ്ടാവാം പലപ്പോഴും കഥകള്‍ക്ക് ഭംഗി കുറയുന്നതും...ഇതും അത് പോലെ ഒന്ന്..ശരിക്കും അമ്മ ചെന്നിരുന്നു..അപ്പൊ അതൊക്കെ അങ്ങിനെ തന്നെ എഴുതി..അത്രെ ഉള്ളൂ..ഇനി തിരുത്തി എഴുതുമ്പോള്‍ ഈ അഭിപ്രായങ്ങളെ ഒക്കെ മാനിക്കുന്നതാണ്‌..

   Delete
 23. വളരെ നന്നായി അനു.. നല്ല ഭാവിയുണ്ട്.. അഭിപ്രായങ്ങള്‍ അറിഞ്ഞ് പോളീഷ് ചെയ്യാമെന്ന് കരുതിയായിരിക്കുമല്ലേ? നല്ലത്. ആശംസകലള്‍..

  ReplyDelete
 24. വളരെ ഹൃദ്യമായി കഥ.
  ആശംസകള്‍

  ReplyDelete
 25. അനശ്വര .. ഒന്നു നോവിച്ചൂ
  ശുഭാന്ത്യവും .. അല്ല , ഇങ്ങനെയൊക്കെ
  പേരുകള്‍ ഉണ്ടൊ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക്
  എനിക്കറിയില്ല കേട്ടൊ പേരുകള്‍ കേട്ടിട്ട് ..
  അമ്മ പുണ്യമാണ് .. എനികേറ്റവും മിസ്സ്
  ആയി പൊകുന്നതും എന്റേ അമ്മയേ തന്നെ
  ഇടക്ക് ചിന്തിക്കാറുണ്ട് അമ്മയില്ലാത്ത
  ലോകത്തെ കുറിച്ച് , ജീവിതത്തിന്റെ ചക്രകാലുകള്‍
  പ്രവാസം മണുക്കുന്നുവെങ്കിലും , അമ്മ എന്നും മൊഴികളും
  വാല്‍സല്യവുമായീ നിറയാറുണ്ട് , അവധികാലങ്ങളില്‍
  കടലു കടന്ന് ഓടി ചെല്ലുന്നതിന്റെ മൂല കാരണവും
  ആ വാല്‍സല്യത്തില്‍ ഇത്തിരി നേരം പുല്‍കാന്‍ ആണ്..
  എപ്പൊഴും ഒരു പ്രാര്‍ത്ഥന മനസ്സില്‍ നിറക്കാറുണ്ട്
  അമ്മയില്ലാത്ത ലോകത്ത് എനിക്ക് ജീവനരുതേന്ന് ..
  ഞാനും ഒരു അമ്മ കൊതിയന്‍ തന്നെ ..
  ഒരു മണവാട്ടിയുടെ വിഹ്വലതകള്‍ ഭംഗിയായ്
  അവതരിപ്പിച്ചു.. അതിനപ്പുറം മാതൃസാമിപ്യം
  ഇല്ലാതെ ഇടറുന്ന , അനാഥത്വമേറിയ മനസ്സ്
  ചൂടന്‍ മോഹനേട്ടന്‍ .. വീട്ടിലേക്ക് വലിച്ചടുപ്പിച്ച ചിലര്‍
  വീടു പൊലും നമ്മളില്‍ ശൂന്യത നിറക്കുമ്പൊള്‍ ..
  മനസ്സിന്റെ യാത്ര നന്നായീ പകര്‍ത്തീ ..
  ആശംസകള്‍ ..

  ReplyDelete
  Replies
  1. അമ്മയാണ സത്യം ആഭരണങ്ങള്‍ക്ക് ഇങ്ങിനെ കുറെ പേരുണ്ട്.[ഇനി ഇതിലേതെങ്കിലും പേരില്‍ ആഭരണം ഇറങ്ങിയിട്ടില്ലെങ്കില്‍ നമുക്ക് ആ പേരില്‍ ഒന്ന് ഉണ്ടാക്കിക്കാന്നെ..സമാധാനപ്പെട്...]. വായനക്ക് നന്ദി കേട്ടൊ..

   Delete
 26. വായിക്കാന്‍ വൈകി ,,,,

  ഒരു വധുവിന്റെ വിവാഹ തലേന്ന് രാത്രിയെ വളരെ വെത്യിസ്തമായി അവതിരിപ്പിച്ചു

  ReplyDelete
 27. കഥയ വായിച്ചു. അനശ്വരയുടെ ആഖ്യാന മികവു പ്രമേയത്തെ മനസ്സില്‍ തട്ടുന്ന കഥയാക്കി. ഭാവി ജീവിതത്തെ കുറിച്ച് സുന്ദര സ്വപ്‌നങ്ങള്‍ കാണാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ ഇവിടെ പ്രതീക്ഷളില്ലാത്ത സ്ഥായിയായ നിസ്സംഗതയിലേക്കു കഥയിലെ നായിക വീണു പോയത് വളര്‍ന്നു വന്ന ദുരിത പരിസരം അവളുടെ ബാല്യ മനസ്സിന്റെ ലോല ഭിത്തിയില്‍ ആഴത്തില്‍ പോറിയിട്ട മുറിവുകള്‍ കൊണ്ടാണെന്നത് സുവ്യക്തം.

  ഉലയുന്ന കുടുംബ ബന്ധങ്ങളില്‍ എപ്പോഴും ദുരിതമനുഭവിക്കുന്നത് കുട്ടികളാണ്. ഭാര്യക്കും ഭര്‍ത്താവിനും ജീവിതത്തിലെ സമാധാനം നഷ്ടപ്പെടുമ്പോള്‍ കുട്ടികള്‍ക്ക് നഷ്ടമാകുന്നത് അവരുടെ ശൈശവമാധുര്യവും, ബാല്യചൈതന്യവും കൂടിയാണ്.

  അമ്മക്ക് കിട്ടിയ അംഗീകാരവും വരന്റെ മുഖത്തു പരന്ന പുഞ്ചിരിയും നായികയുടെ മനസ്സിനു ഒരേ സമയം ശാന്തിയും പ്രതീക്ഷയുടെ പുലരിയും നല്‍കുമ്പോള്‍ അവള്‍ അനുഭവിച്ച ദുരിത പര്‍വ്വതത്തെ വായനക്കാര്‍ക്ക് ബോധ്യമാകുന്നു. നല്ല പ്രമേയത്തിനും അവതരണത്തിനും അഭിനന്ദനങ്ങള്‍.

  ReplyDelete
  Replies
  1. സത്യം പറയട്ടെ അക്ബര്‍ക്കാ..ഈ കമന്റ് വായിച്ചപ്പോള്‍ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു.. അതിന് കാരണം എന്ത് എന്ന് അറിഞ്ഞുകൂടാ...അഭിപ്രായം പറയലും ഒരു കലയാണ്‌ അല്ലെ?

   Delete
 28. മനസ്സില്‍ കൊള്ളിച്ച കഥ. മനോഹരമായ ശൈലിയും അവതരണവും. ഒത്തിരി 22 കാരറ്റ് അഭിനന്ദനങ്ങള്‍

  ReplyDelete
 29. പൊള്ളല്‍ വായനയിലൂടെ പടര്‍ത്തുന്നുണ്ട് എഴുത്തില്‍.
  ഓര്‍മ്മ, എന്നോട് പങ്കിട്ടത്-ഇപ്പഴുമെന്നില്‍, അകലെയെവിടെയോ ആ ദേഹം ഇന്നുമുണ്ട്.
  ഏകദേശം ഇതേ മാനസികാവസ്ഥയില്‍..

  ഓര്‍മ്മകളെ തൊട്ടുണര്‍ത്തി.. :)

  ReplyDelete
 30. ഒരിടവേളക്ക് ശേഷമാണ് കണ്ണാടിയില്‍ വീണ്ടും കറങ്ങി തിരിഞ്ഞെതിയത് ,,വന്നത് നിരാശയായില്ല ..നല്ല കഥ ..അപ്പോള്‍ വീണ്ടും സന്ധിക്കും വരെ വണക്കം ..

  ReplyDelete
 31. പ്രിയപ്പെട്ട അനശ്വര,
  മനോഹരമായ കഥ...! അമ്മയുടെ സാമീപ്യം,വധുവിന്റെ ഹൃദയത്തിനു പത്തര മാറ്റം തിളക്കം നല്‍കിയല്ലോ..!സന്തോഷമായി അവസാനിപ്പിച്ച ഈ പോസ്റ്റ്‌ ഒത്തിരി ഇഷ്ടമായി !അഭിനന്ദനങ്ങള്‍ !
  സസ്നേഹം,
  അനു

  ReplyDelete
 32. നല്ല വായന ,,അമ്മ പൊന്നമ്മ നീണാള്‍ വാഴട്ടെ ..

  ReplyDelete
 33. അനശ്വര...,
  ഇതു ഞാനല്ലേ.....? ഞാൻ കടന്നുവന്ന ഏതൊക്കെയോ സന്ദർഭങ്ങള്...അതിലൂടെ ഒന്നുടി കടന്നു പോയപോലെ.....
  വായിച്ച് കഴിഞ്ഞപ്പോ എന്റെ കണ്ണുവേദനിച്ച് നിറഞ്ഞു...
  മനോഹരമായിരിക്കുന്നു..വളരെ വളരെ...

  ReplyDelete
  Replies
  1. താതാത്മ്യം തോന്ന്യോ ജാനൂ..? സരോല്ലാട്ടൊ,,..നഷ്ടങ്ങളില്‍ നിന്നാണത്രെ നല്ല എഴുത്തുകള്‍ വരുന്നത്,,അതാവാം ജാനകിയുടെ രചനകള്‍ക്ക് ഇത്ര മികവ്..

   Delete
 34. നന്നായിരിക്കുന്നു. ഞാൻ രാവിലെ ആദ്യം വായിക്കുന്ന കഥള്ളെല്ലാം ശുഭപര്യവസായിയായി വരുന്നത് രാവിലെ തന്നെ മനസ്സിന് സന്തോഷം തരുന്ന അനുഭവമാണ്. നല്ലത്. അതിലെ മറ്റു പ്രശ്നങ്ങളെ കുറിച്ചൊന്നും ഞാൻ അഅദ്യപൊസ്റ്റിനു തന്നെ അഭിപ്രായം പറയില്ല. എഴുത്ത് നന്നായി. ആശംസകൾ.

  ReplyDelete
 35. അയ്യോ ഞാനിത് കുറേ ദിവസം മുന്‍പേ വന്ന് വായിച്ചതാണല്ലൊ,, എന്നിട്ട് കമന്‍റിട്ടില്ലേ, മറന്നതാവും. എനിക്ക് ഇഷ്ടായി, പ്രത്യേകിച്ചും ചിരിച്ചുകൊണ്ടവസാനിച്ചല്ലൊ,അതുമതി മനസ്സ് തണുക്കാന്‍

  ReplyDelete
  Replies
  1. യ്യൊ..വേറെ എന്ത് മറന്നാലും വേണ്ടില്ലാട്ടൊ. കമന്റാന്‍ മാത്രം മറക്കല്ലെ..:)

   Delete
 36. ആശുപാപ്തി വിശ്വാസത്തോടെ ജീവിതത്തെ സമീപിക്കുന്നതിലെ ലോജിക് ആദ്യം മനസ്സിലായില്ല. അക്ബര്‍ സാറിന്റെ കമന്റ് കണ്ടു ഒന്നുകൂടെ വായിച്ചു. അസ്സലായി. വധുവിന്റെ ആകുലതകള്‍ എവിടെയോ വായിച്ചപോലെ തോന്നിയെങ്കിലും എഴുത്തുകാരി നല്‍കിയ പുതുമ രചനയെ മികവുറ്റതാക്കി.
  ഇങ്ങനെ തുടര്‍ന്നും എഴുതുക.
  ആശംസകള്‍

  ReplyDelete
 37. കഥ നന്നായി.. നല്ല എഴുത്ത് ആശംസകള്‍

  ReplyDelete
 38. മനം ഇടറിയെങ്കിലും ശുഭ പര്യവസായിയായി കഥ അവസാനിച്ചതില്‍ സന്തോഷം.

  വളരെ ഒഴുക്കോടെ കഥ പറഞ്ഞു, ആശംസകള്‍

  ReplyDelete
 39. ആദ്യമായാണ്‌ ഇവിടെ..
  അവതരണ ഭംഗി കൊണ്ട് വേറിട്ട്‌ നില്‍ക്കുന്നു..
  ആശംസകള്‍...!!

  ReplyDelete
  Replies
  1. കണ്ണാടിയിലേക്ക് സ്വാഗതം. ഇനീം വരണേ

   Delete
 40. വ്യത്യസ്തമായ അവതരണ ശൈലി ഇഷ്ടമായി. ഒരു കഥാപ്രസംഗത്തിന്റേതിനോട് സാമ്യം തോന്നുന്ന ശൈലി- നല്ലൊരു പരീക്ഷണമാണ്.പലയിടത്തും നന്നായി സ്പർശിച്ച ചില വരികൾ കാണാനായി.

  ചിലയിടങ്ങളിൽ ഒന്നു കൂടി പ്രൂഫിങ്ങ് നടത്തിയാൽ നന്നായിരുന്നു എന്ന് തോന്നി. ഉദാഹരണത്തിന്
  'ഒഴിയുന്ന അച്ഛന്റെ മടിക്കുത്തിലേക്ക് ' എന്ന വരി.

  ഇവിടെ അച്ഛനാണോ അതോ അച്ഛന്റെ മടിക്കുത്താണോ ഒഴിയുന്നത്?

  മടിക്കുത്താണെങ്കിൽ ' അച്ഛന്റെ ഒഴിയുന്ന മടിക്കുത്ത്' എന്നതല്ലേ ശരി?

  ReplyDelete
  Replies
  1. മനസ്സിരുത്തിയ വായനക്ക നന്ദി പറയുന്നു. അച്ഛന്റെ മടിക്കത്താണ് ഒഴിയുന്നത്. താങ്കള്‍ തിരുത്തിയതാണ്‌ ശരി..

   Delete
 41. കാവ്യാത്മകമായ രചന. വളരെ ഇഷ്ടപ്പെട്ടു. ജീവിതത്തിലെ അനിര്‍വചനീയ നിമിഷങ്ങള്‍ മനോഹരമായ വാക്കുകള്‍ കൊണ്ട് കോറിയിത്തിരിക്കുന്നു. ആശംസകള്‍.

  ReplyDelete
 42. നൊമ്പരത്തോടെ വായിച്ചു സന്തോഷമായി വായന അവസാനിപ്പിച്ചു. എനിക്കെന്തോ ശുഭപര്യവസാനിയായ കഥകളാണിഷ്ടം.. ഇതും ഇഷ്ടമായി

  ReplyDelete
 43. അഭയം തേടിയും അവസ്ഥകളോട് താദാത്മ്യം പ്രാപിച്ചും ജീവിതത്തോട് പൊരുത്തപ്പെടുന്ന ഒരു സ്ത്രീ മനസ്സ്.വീണ്ടും പ്രതീക്ഷകള്‍ .......

  മനസ്സില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ ജീവിതത്തിലെ നന്മയും തിന്മയും നിറഞ്ഞ ചെറിയ മുഹൂര്‍ത്തങ്ങള്‍ അവതരിപ്പിക്കുകയും അത് ജീവിതത്തില്‍ എങ്ങിനെ സ്വാധീനിക്കുന്നു എന്ന് പറയുകയും ചെയ്യുന്നിടത്താണ്‌ ഈ കഥ ശ്രദ്ധേയമാകുന്നത്

  ReplyDelete
 44. അനശ്വരയുടെ കഥയെഴുതുവാനുള്ള റേഞ്ച് പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പക്ഷെ എന്തുകൊണ്ടോ ഈ കഥയില്‍ ആ ഒരു മാജിക്കല്‍ ടച്ച് കണ്ടെത്തുവാന്‍ എന്തോ എനിക്ക് കഴിഞ്ഞില്ല. എന്റെ കുഴപ്പമാവാം.

  ReplyDelete
 45. ആദ്യമേ തന്നെ ഒരു നന്ദി അറിയിക്കട്ടെ ,ഈ കഥക്ക് ശുഭ പര്യവസാനം കൊടുത്തതിനു ...
  അനുവിന്റെ രചനാശൈലി തികച്ചും വേറിട്ടതാണ് കേട്ടോ..
  പുതുഗൃഹതിനെക്കുറിച്ചുള്ള ആശങ്കകള്‍ ‍ പറഞ്ഞ ഭാഗമില്ലേ ,അത് വായിച്ചപ്പോള്‍ ശരിക്കും സങ്കടം തോന്നി ..
  ആ പരുപരുത്ത കൈ ഗ്രഹിച്ചത് ഞാനാണെന്ന് തോന്നിപ്പോയി ..
  പക്ഷെ അവസാനം പുഞ്ചിരിച്ചു ,വജ്രാഭരണ തേജസുള്ള ഒരു ഭര്‍ത്താവിനെ കിട്ടിയാല്പിന്നെ എങ്ങനെ സന്തോഷിക്കാതിരിക്കും,ചുണ്ടില്‍ പുഞ്ചിരി വിരിയാതിരിക്കും !?
  വളരെ നന്നായിരിക്കുന്നു
  ആശംസകള്‍ !!!

  ((എവിടെയും വില്ലതികളായി മാത്രം പ്രത്യക്ഷപ്പെടുന്ന അമ്മായി അമ്മയ്ക്കും നാതൂനും ഒരു മാലാഘയുടെ പരിവേഷം കൊടുത്തല്ലോ അനൂ ..))

  ReplyDelete
 46. മനോഹരമായി വരച്ചു വെച്ചു..എങ്കിലും ചെറിയ മിനുക്കു പണി കൂടിയുണ്ടെങ്കിൽ കുറച്ചു കൂടി മികച്ചതാവുമായിരുന്നു…ഇപ്പോൾ മോശമാണെന്ന് അർത്ഥമാക്കരുത്.. നല്ല ഭാവന.. ഒരു പക്ഷെ ജീവിതത്തിന്റെ പകർത്തിയെഴുത്താണോ?.. ഭാവുകങ്ങൾ നേരുന്നു..

  ReplyDelete
 47. കഥ കൊള്ളാം. ആശംസകള്‍!

  ReplyDelete
 48. "അച്ഛന്റെ ഛായ ഇല്ല ഇപ്പോഴദ്ദേഹത്തിനു"...
  എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വരികള്‍.

  വളരെ നല്ല അവതരണം..ഒത്തിരി എഴുതാന്‍ ഉണ്ട്..എങ്കിലും
  ഒറ്റ വാക്കില്‍ ഒതുക്കുന്നു..അഭിനന്ദനം..

  ഓ.ടോ.ഞാന്‍ വായിക്കുന്നുണ്ട്.ഒന്ന് മെയില്‍ അയക്കണം പക്ഷെ....

  ReplyDelete
 49. നല്ല അവതരണം....ചില വരികള്‍ മനോഹരം...

  ReplyDelete
 50. niku ishtaai..................

  ente puthiya kavitha vaaikaan kshenikunnu.

  ReplyDelete
 51. അനുഭവങ്ങള്‍ ഒരു വ്യക്തിയെക്കൊണ്ട് എങ്ങിനെയൊക്കെ ചിന്തിപ്പിയ്ക്കാം എന്നുള്ളത് ഇതിലെ നായികയെക്കൊണ്ട് താങ്കള്‍ പറഞ്ഞിരിയ്ക്കുന്നു. വേവലാതികള്‍ക്കും, സങ്കടങ്ങള്‍ക്കുമൊക്കെയൊടുവില്‍ പ്രതീക്ഷയുടെ ഒരു പുല്‍നാമ്പ്, ആ പ്രതീക്ഷകളാണ് ജീവിതത്തെ മുന്നോട്ട് നയിയ്ക്കുവാന്‍ നമുക്കാവുന്ന ഉള്‍പ്രേരകവും. ഗിമ്മിക്കുകളില്ലാതെ കഥപറഞ്ഞിരിയ്ക്കുന്നു.

  ആശംസകള്‍!

  ReplyDelete
 52. പല ബ്ലോഗ്ഗുകളിലും എഴുതിയ കമ്മന്റ്സ് കണ്ടു ഇവിടെ എത്തിയതാണ്..
  ഇവിടെ എത്തിയപ്പോള്‍ തികച്ചും വിത്യസ്തമായ ഒരു കണ്ണാടി ആണ് കണ്ടത്..
  ഈ കണ്ണാടിയില്‍ ഞാന്‍ എന്നെ കണ്ടു..
  ഇത്രയേറെ മുഖങ്ങളോ!!

  ReplyDelete
  Replies
  1. വാക്കുകളോട് ഒരിഷ്ടം തോന്നി എത്തി നോക്കിയപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്നു. ഒന്ന് തുറന്നൂടെ??

   Delete
 53. അതേയ് ഒന്നൂടെ വായിക്കണമെന്ന് തോന്നി ..
  അതാ വീണ്ടും വന്നത് .
  വായിച്ചപ്പോള്‍ ഒന്നൂടെ 'നന്നായിട്ടുണ്ട്' എന്ന് പറയണമെന്ന് തോന്നി ..

  ReplyDelete
  Replies
  1. നല്ല കഥ. മഹേഷിന്റെ ബ്ലോഗ് വഴി എത്തി. ആശംസകള്‍..

   Delete
 54. നല്ല കഥ. മഹേഷിന്റെ ബ്ലോഗ് വഴി എത്തി. ആശംസകള്‍...

  ReplyDelete
 55. വായിച്ചപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞ് പോയി. ( ഇനിയിപ്പോള് ഉളളി അരിഞ്ഞതു കൊണ്ടാണോ...) ചുമ്മാ... നല്ല കഥയാട്ടോ...

  ReplyDelete
 56. വ്യത്യസ്ത അവസ്ഥകളെ മനോഹരമായി എഴുതി അനശ്വര ...!
  അവസാനം സന്തോഷത്തോടെ അവസാനിച്ചപ്പോള്‍ സന്തോഷം ട്ടോ .....!
  അവതരണം കൊള്ളാം ...!!

  ReplyDelete
 57. കഥയായാലും കാര്യമായാലും നന്നായി അവതരിപ്പിച്ചു.അച്ഛനും അമ്മയും വേര്‍പിരിഞ്ഞ കുട്ടിയുടെ മനസ്സ്.അതൊരു പ്രഹേളിക തന്നെയാണ്.

  ReplyDelete
 58. നല്ല കഥ...നന്നായി അവതരിപ്പിച്ചു

  ReplyDelete
 59. വായിച്ച് മുഴുവനാക്കും മുന്നെ ഒന്നൂടെ തലക്കെട്ടില്‍ പോയി നോക്കി. അത് തെറ്റായി വായിച്ചതാണോ എന്ന്. വര്‍ണ്ണാഭമുഴുവന്‍ അവസാന ഖണ്ഡികയിലെത്തും വരെ മറച്ച് വച്ച് വായനക്കാരിലേക്ക് സന്തോഷം പകര്‍ന്ന് നല്‍കി അവസാനിപ്പിച്ചു. ആദ്യഭാഗത്തെ ഒഴിയുന്ന അച്ഛന്‍‌റെ മടികുത്തില്‍ ഒരു ഉടക്ക് വരുന്നുണ്ട്. കഥയും, കഥപറഞ്ഞരീതിയും ചെറുതിനും ഇഷ്ടപെട്ടു. :)
  ആശംസകള്‍ അനശ്വര.

  ReplyDelete
 60. nannaayirikkunnu...
  aazamsakal....

  ReplyDelete
  Replies
  1. athe oru kunju nombaram, enkilum nannayi...... blogil puthiya post..... ATHIRU...... vaayikkane........

   Delete
 61. ഇഷ്ടമായി നല്ല കഥ , കണ്ടതില്‍ സന്തോഷം ......നന്ദി

  ReplyDelete
 62. എന്താ പരയ്വ?

  ReplyDelete
  Replies
  1. blogil puthiya post........... HERO...... PRITHVIRAJINTE PUTHIYA MUKHAM...... vaayikkane.....

   Delete
  2. blogil puthiya post....... HERO...... PRITHVIRAJINTE PUTHIYA MUKHAM ........ vaayikkane...........

   Delete
 63. വ്യത്യസ്തമായ ഈ ശൈലി ഇഷ്ടമായി, പിന്നെ നല്ലൊരു അവസാനിപ്പിക്കലും…

  ReplyDelete
 64. പ്രിയപ്പെട്ട അനശ്വരയ്ക്ക് ,
  വളരെ മനോഹരമായിരിക്കുന്നു..കവിത തുളുമ്പുന്ന വാക്കുകള്‍...
  പെട്ടന്ന് എഴുതി തീര്‍ക്കാനുള്ള ഒരു വ്യഗ്രത ഉണ്ടോ എന്നൊരു തോന്നല്‍. കുറച്ചുകൂടി എഴുതാമായിരുന്നു..
  ഇനിയും നല്ല നല്ല കഥകള്‍ ഉണ്ടാവട്ടെ.......എന്ന് ആശംസിക്കുന്നു ....

  ReplyDelete
 65. This comment has been removed by the author.

  ReplyDelete
 66. This comment has been removed by the author.

  ReplyDelete
 67. Dear Anaswara,
  I like very much ur Beautiful words.......
  all the best.....

  ReplyDelete
 68. അഞ്ചു വയസ്സുകാരിയുടെ ജീവിതം നന്നായി വരച്ചിട്ടു

  ReplyDelete
 69. http://manumenon08.blogspot.in

  ReplyDelete
 70. ആദ്യമായാണ്‌ ഇവിടെ... അവതരണ ഭംഗി കൊണ്ട് വേറിട്ട്‌ നില്‍ക്കുന്ന പാലക്കനെക്ലസ്സിന് അമ്മിഞ്ഞപ്പാലിന്റെ നറുമണവും വിരിപ്പിന് അമ്മയുടെ ഗര്‍ഭപാത്രം പോലെ സുരക്ഷിതത്വം തോന്നിയവരികള്‍ മനോഹരമായി .അച്ഛനും അമ്മയും വേര്‍പിരിഞ്ഞ കുട്ടിയുടെ മനസ്സ് വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞ് പോയി ഇനിയും നല്ല കഥകള്‍ ഉണ്ടാവട്ടെ.എന്ന് ആശംസിക്കുന്നു...

  ReplyDelete
 71. ആദ്യമായാണ്‌ ഇവിടെ... അവതരണ ഭംഗി കൊണ്ട് വേറിട്ട്‌ നില്‍ക്കുന്ന പാലക്കനെക്ലസ്സിന് അമ്മിഞ്ഞപ്പാലിന്റെ നറുമണവും വിരിപ്പിന് അമ്മയുടെ ഗര്‍ഭപാത്രം പോലെ സുരക്ഷിതത്വം തോന്നിയവരികള്‍ മനോഹരമായി. .അച്ഛനും അമ്മയും വേര്‍പിരിഞ്ഞ കുട്ടിയുടെ മനസ്സ് വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞ് പോയി ഇനിയും നല്ല കഥകള്‍ ഉണ്ടാവട്ടെ.എന്ന് ആശംസിക്കുന്നു

  ReplyDelete
 72. അനശ്വര,
  ഓഫീസിലിരുന്നാണു വായിച്ചത്‌. അവസാനം കണ്ണു നിറഞ്ഞത്‌ ആരും കാണാതെ ശ്രദ്ധിക്കാന്‍ പാടുപെട്ടു.
  വളരെ അടക്കത്തോടെയും ചിട്ടയോടെയും ഭംഗിയായി എഴുതിയിരിക്കുന്നു.
  ബാല്യത്തിണ്റ്റെ നോവുകളും കഥാപാത്രത്തിണ്റ്റെ ഭാവ വ്യതിയാനങ്ങളും, ഒട്ടു പ്രതീക്ഷിക്കാത്ത ഒരു ക്ളൈമാക്സും......
  നന്നേ ഇഷ്ടപ്പെട്ടു. ആശംസകള്‍.

  ഒന്നുറപ്പ്‌, വീണ്ടുമീവഴി വരും...........

  ReplyDelete
 73. ആശംസകള്‍..... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌........ ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ, നാളെ.......?

  ReplyDelete
 74. എന്നാപ്പിന്നെ മുമ്പും പിമ്പും നോക്കാണ്ടങ്ങ് ജീവിച്ച് തൂടങ്ങെടേയ്...
  അനു..
  വളരെ നന്നായി എഴുത്ത്..
  എന്തൊക്കെയോ ഓര്‍ത്തുപോയി... ഇങ്ങനെ മനസ്സിനെ മഥിപ്പിക്കുന്നതാവണം സൃഷ്ടി..
  ഞാന്‍ അനശ്വരക്ക് ശിഷ്യപ്പെടട്ടേ?

  ReplyDelete
 75. പ്രിയപ്പെട്ട അനശ്വര. ഹൃദയ സ്പര്‍ശിയായ കഥ.. നല്ല ഭാഷയും അവതരണവും. എല്ലാം കൊണ്ടും നന്നായിയിരിക്കുന്നു.
  പുതിയ രചനകള്‍ വരട്ടെ.
  ഫെബ്രുവരി കഴിഞ്ഞു മാസം 5 ആവുന്നു. ഉടനെ പുതിയൊരെണ്ണം പ്രതീക്ഷിക്കാമല്ലോ?

  ആശംസകള്‍.....

  ധനിത്ത് പ്രകാശ്

  ReplyDelete
 76. പ്രിയപ്പെട്ട അനശ്വര. ഹൃദയ സ്പര്‍ശിയായ കഥ.. നല്ല ഭാഷയും അവതരണവും. എല്ലാം കൊണ്ടും നന്നായിയിരിക്കുന്നു.
  പുതിയ രചനകള്‍ വരട്ടെ.
  ഫെബ്രുവരി കഴിഞ്ഞു മാസം 5 ആവുന്നു. ഉടനെ പുതിയൊരെണ്ണം പ്രതീക്ഷിക്കാമല്ലോ?
  ആശംസകള്‍.....

  ധനിത്ത് പ്രകാശ്

  ReplyDelete
 77. ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... പ്രിത്വിരാജ് സിംഹാസ്സനത്തില്‍ , മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്........... വായിക്കണേ................

  ReplyDelete
  Replies
  1. ഹൃദ്യമായ ഭാഷയും,സ്ത്രീകളെ പ്രത്യേകം സ്പര്‍ശിക്കുന്ന വരികളും..
   കഥയുടെ അവസാനം വളരെ മനോഹരമായി എന്ന് പ്രത്യേകം പറയട്ടെ..

   Delete
  2. കഥ സുന്ദരമായി തീര്‍ത്തു.
   അഭിനന്ദനങ്ങള്‍ അനശ്വര.

   Delete
 78. ആദ്യമായാണ്‌ ഇവിടെ.നന്നായിരിക്കുന്നു.നല്ല ഭാഷ.കഥ നന്നായി

  ReplyDelete
 79. ആളെവ്ടെ...????

  ReplyDelete
 80. വളരെ നന്നായി പ്പറഞ്ഞു എന്ന് ഒറ്റവാക്കില്‍ പറയുന്നതൊരു കുറവ് തന്നെ,
  വിസ്താരഭയത്താല്‍ കൂടുതല്‍ ഒന്നും പറയുന്നില്ല, കഥാ അവതരണം നന്നായി.
  ഇവിടെ ഇതാദ്യം, കൂടുതല്‍ വായിക്കാന്‍ വീണ്ടും വരാം., ബ്ലോഗില്‍ വന്നതില്‍ നന്ദി

  ReplyDelete
 81. മികച്ച കഥ.. ആ ഒരു അവസ്ഥ നന്നായി എഴുതി.

  ReplyDelete
 82. nalla yezhuthaanu...vaayichu pokaam...

  ReplyDelete
 83. നല്ല ഭാഷയില്‍ നന്നായി പറഞ്ഞു.
  ആശംസകള്‍..

  ReplyDelete
 84. ആശംസകള്‍........... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... അയാളും ഞാനും തമ്മില്‍ ...... വായിക്കണേ.......

  ReplyDelete
 85. ശുഭപര്യവസാനിയായ കഥകൾ വായിക്കാൻ ഒരു സുഖമുണ്ട്. നല്ല ഒഴുക്കൻ ഭാഷ! നന്നായിരിക്കുന്നു!

  ReplyDelete
 86. നന്നായി എഴുതി ....ആശംസകള്‍ വീണ്ടും വരാം

  ReplyDelete
 87. അദ്ദേഹത്തിന് അച്ഛന്റെ ഛായ അല്ലെന്ന് തിരിച്ചറിഞ്ഞപ്പോഴും, അമ്മയെ കണ്ടപ്പോഴും എന്റെ കണ്ണിലും ഒരാനന്ദാശ്രു പൊഴിഞ്ഞു. അത് കഥയെ ഉള്‍ക്കൊണ്ടത് കൊണ്ടാണ്. അനുഭവങ്ങളില്‍ നിന്ന് ഒരു നിസ്സംഗതിയിലേക്കുള്ള ചുവടുമാറ്റം ഭംഗിയായി അവതരിപ്പിച്ചു.

  ReplyDelete
 88. ‘ശബ്ദങ്ങള്‍ ഇരുളില്‍ മറഞ്ഞിട്ടും വിരുന്ന് വരാതിരിക്കുന്ന നിദ്രയെ അന്വേഷിച്ച് ഇറങ്ങിയതുമില്ല. വരനെ കുറിച്ചോര്‍ത്ത് നവവധുമാര്‍ ഉറങ്ങാതിരിക്കാറുള്ള രാത്രിയാണത്രെ. അയാളുടെ കണ്ണുകളില്‍ ഉണ്ടായിരുന്നത് അച്ഛന്റെ കണ്ണിലെ അതേ തീക്ഷ്ണത. അയാളുടെ ശബ്ദത്തിന് അച്ഛന്റെ ശബ്ദത്തിന്റെ കാഠിന്യം. ഭയമായിരുന്നോ നിദ്രയെ ആട്ടി ഓടിച്ചത്? അങ്ങകലെ നിന്ന് താരാട്ട് പാട്ടിന്റെ ഈരടികള്‍ ഒഴുകി വരും പോലെ. വരികള്‍ക്കിടയില്‍ ഈണം തെറ്റിച്ചു കൊണ്ടുയരുന്ന തേങ്ങലുകള്‍..‘
  അസ്സൽ എഴുത്താണല്ലോ

  ReplyDelete
 89. നോവിച്ചൂ

  ReplyDelete