Monday, 9 May 2011

ക്യാഷ്യർ

കമ്പിയിഴകളിലൂടെ നോക്കിയാൽ ലോകം വളരെ ചെറുതായി തോന്നാറുണ്ട്‌.നൂറുകണക്കിനു പേർ ദിവസേന ഈ കമ്പി വലയ്ക്ക്‌ പുറത്ത്‌ തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട്‌ അപ്രത്യക്ഷമാകും.എല്ലാവരുടെ മുഖത്തും തിടുക്കം മാത്രം.നടന്നടുക്കുന്ന ഓരോ ചുവടും മരണത്തിലേക്കാണെന്നോർക്കാതെ..

നോട്ടുകളുടെ ഗന്‌ധങ്ങൾ തിരിച്ചറിയാനും അവയിലൂടെ ആളെ തന്നെ തിരിച്ചറിയാനും ഞാൻ പഠിച്ചതെപ്പോഴാണ്‌..?! ചിലരുടെ പണത്തിന്‌ സുഗന്ധദ്രവ്യങ്ങളുടെ ഗന്ധമാണ്‌. ചിലരുടെതിന്‌ അരിയുടെ,മുളകിന്റെ,മത്സ്യത്തിന്റെ,വിയർപിന്റെ,കണ്ണീരിന്റെ..നോട്ടുകളുടെ ഗന്ധം എന്റെ സിരകളെ മത്ത്‌ പിടിപ്പിക്കാറില്ല.പണത്തിനോടും മമത കുറഞ്ഞ്‌ വരുകയാണോ?

“ടോക്കൺ മുപ്പത്തിമൂന്ന്‌ റസിയാ...”
നിമിഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഞാൻ വീണ്ടും വിളിച്ചു..
“ടോക്കൺ മുപ്പത്തിമൂന്ന്‌...റസിയാബീഗം..”

ഞാനും അടുത്ത ഊഴത്തിനായി കാത്ത്‌ നില്കുന്നവരും ഒരു പോലെ അക്ഷമരായി.ഞാൻ അടുത്ത ടോക്കണിലേക്ക്‌ കടന്നു.ക്ഷമയുടെ അർത്ഥവും അർത്ഥാന്തരങ്ങളും ഞങ്ങളെല്ലാം ഒരുപോലെ വിസ്മരിച്ചിരിക്കുന്നു.അർത്ഥശൂന്യതയെ മാറോടണക്കാൻ ഇഷ്ടമില്ലാത്ത നവയാന്ത്രിക ലോകം..!!

കാലങ്ങൾക്ക്‌ മുൻപ്‌ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പും ജീവിതമാണെന്ന്‌ പറഞ്ഞ കഥാകാരനും,മരിക്കുന്ന പുഴയെ നോക്കി കരഞ്ഞ കവിയത്രിയും,അവർക്കൊപ്പം തേങ്ങിയിരുന്ന ഞാനും..എല്ലാം ഇന്നൊരുപാടകലെയാണ്‌.എന്നിൽ നിന്നൊരിക്കലും അടരില്ലെന്ന്‌ കരുതിയിരുന്ന സ്വപ്നലോകം..അക്ഷരങ്ങൾ സ്വപ്നങ്ങളായും മോഹങ്ങളായും വിരിഞ്ഞിരുന്ന കാലം..ഭാവനയായും മാസ്മരികതയായും അക്ഷരങ്ങൾ പൂത്തിരുന്ന കാലം..ഇന്നവയ്ക്കെല്ലാം പലരൂപത്തിലും വലുപ്പത്തിലുമുള്ള നോട്ടുകളുടെ ഛായ..
കാലത്തെ പഴിചാരി രക്ഷ്പ്പെടുകയാണോ?
എനിക്ക് ചുറ്റുമുള്ള പ്രയാണങ്ങൾ എന്നെ അലട്ടില്ലെന്ന് കരുതി. എന്റേതായ ലോകത്തിൽ ഞാൻ തനിച്ച്...

“സാർ..,ടോക്കൺ മുപ്പത്തിമൂന്ന് വിളിച്ചോ.....?”
സാരിതലപ്പ് ഒന്നുകൂടി തലയിലേക്ക് പിടിച്ചിട്ടുകൊണ്ട് മുന്നിൽ റസിയാബീഗം..

ഇവളെ ഞാൻ വർഷങ്ങളായി കാണുന്നു.ക്ഷമയോടെ തിരക്കൊഴിയാൻ കാത്തു നില്ക്കും..പ്രത്യേകിച്ച് കൌണ്ടറിലെ ആണുങ്ങളുടെ തിരക്കൊഴിഞ്ഞാലെ ഇവൾ വരൂ. ഇന്ന് എന്തൊ ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി.നേരിയ ലജ്ജയാൽ അവളുടെ മിഴികൾ താണു.അവളുടെ കൈയിൽ നിന്നും വാങ്ങിയ നോട്ടുകൾ എണ്ണാൻ തുടങ്ങി. അഞ്ഞൂറ്‌ രൂപാനോട്ടിന്‌ റസിയാബീഗത്തിന്റെ നിറമാണെന്ന് എനിക്ക് തോന്നി.അവളുടെ ചുണ്ടുകൾക്ക് ആയിരം രൂപാനോട്ടിന്റെ നിറം. അവളുടെ ശബ്ദം നാണയത്തുട്ടുകളുടെ കലമ്പൽ പോലെ.

റസിയബീഗം ഒരു മുത്തശ്ശിയായെന്ന് ഒരു സ്റ്റാഫിൽ നിന്ന് അറിഞ്ഞതിനാലാണോ ഇന്നവളെ പതിവില്ലാതെ ശ്രദ്ധിച്ചത്? ആ കണ്ണുകളിൽ കണ്ടത് ദൈന്യതയോ? പതിമൂന്നാം വയസ്സിൽ ഭാര്യ..ഏതാനും ദിവസത്തെ ദമ്പത്യത്തിനു ശേഷം ലഭിച്ച വൈധവ്യം..പതിനാലാം വയസ്സിലെ മാതൃത്വം..ഒടുവിൽ മുപ്പത് തികയാത്ത മുത്തശ്ശിയും.ഇനിയും ജീവിതത്തിന്റെ ഏടുകൾ ബാക്കി. തലമുറകൾ എണ്ണിയെണ്ണി..

ജീവിതത്തിന്റെ വലിയൊരു മുഖമാണ്‌ തൊഴിലിന്‌.എനിക്ക് ചുറ്റും തീർത്തിരിക്കുന്ന ഈ കമ്പി വലയം എന്റെ അതിർവർമ്പുകളെ കുറിക്കുകയാണോ..?! പേരുകൾ ഒന്നൊന്നായി വിളിക്കുകയും ഓരോ പേരിന്റെയും ഉടമസ്ഥർ വരുകയും പോവുകയും ചെയ്യുന്നു.നാട്ടിലെ സമ്പന്നരും ദരിദ്രരും ഒരുപോലെ എന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. പരിചിതരും അപരിചിതരുമായവർ വരുകയും പോവുകയും ചെയ്യുന്നു. പരിചിത മുഖങ്ങളിലേക്ക് നോക്കാതിരിക്കാൻ ശ്രമിക്കും. പക്ഷെ,എന്റെ പേരു ചൊല്ലി കൂട്ടുകാരൻ വിളിച്ചപ്പോൾ നോക്കാതിരിക്കാൻ കഴിഞ്ഞില്ല.ജനമധ്യെ അധികമൊന്നും സംസാരിക്കാൻ കഴിയില്ലെങ്കിലും അവൻ ചോദിച്ചു..
“പഠിക്കുന്ന കാലത്ത് ഞാൻ കരുതി നീയൊരു അദ്ധ്യാപകനോ സാഹിത്യകാരനോ ആകുമെന്ന്. നീയിപ്പോൾ എഴുതാറില്ലെ? പൂക്കളുടെ ഗന്ധമുള്ള നിന്റെ കവിതകൾ.....!!!!”
മുഷിഞ്ഞു പിഞ്ഞിക്കീറിയ, നേരെ നിവർന്നു നിൽക്കാൻ സെല്ലൊടേപ്പ് ഒട്ടിച്ച,മൂല്യശോഷണം വന്ന അഞ്ചു രൂപാനോട്ടിനോട് തന്റെ മനോഹരമായ ഗതകാലപ്രൌഢിയെ കുറിച്ച് ചോദിക്കും പോലെ തോന്നിച്ചു അവന്റെ ചോദ്യം..

അവനു ബാക്കി നൽകാൻ ചില്ലറയില്ലാതെ മനസ്സ് ഒന്ന് പിടഞ്ഞു. ചോദ്യം കേട്ടതായി ഭാവിച്ചില്ല.എഴുത്ത്..!!!ഏതോ ഒരു കാലത്ത്‌ ഏതോ ഒരു ഞാൻ ചെയ്ത..എന്തോ ഭ്രാന്ത്..അക്ഷരങ്ങളെ സ്നേഹിച്ച,അക്ഷരങ്ങൾക്ക് കൂട്ടിരുന്ന,അക്ഷരങ്ങളുടെ കൂട്ടുകാരനായ ഞാൻ ഇന്ന് എവിടെയെന്ന് എനിക്ക് തന്നെ അറിയില്ല. ഉത്തരവാദിത്വങ്ങളുടെ കുരുക്കുകൾക്കിടയിൽ പിടി മുറുകുമ്പോൾ..അക്ഷരലോകവും എന്നോട് വിട ചൊല്ലിയോ?എഴുതുവാൻ തുടങ്ങും മുൻപെ വാക്കുകൾ പിണങ്ങി മാറുന്നു.വായനയുടെ മൃത്യു. എഴുത്തിന്റെ മരണവേദന. അക്ഷരങ്ങൾ അക്കങ്ങൾക്ക് വഴിമാറിക്കൊടുത്തു.ഇന്ന് ഞാൻ കോറിയിട്ട അക്കങ്ങൾ വായിച്ചെടുക്കാൻ എനിക്ക് തന്നെ നന്നേ പാടുപെടേണ്ടിയിരിക്കുന്നു!


ഒരുകാലത്ത് എന്റെ അക്ഷരങ്ങളെ സ്നേഹിച്ച,എന്റെ ഭാവനയുടെ ചിറകിലേറി എനിക്കൊപ്പം പറന്ന എന്റെ പ്രണയിനി....

ഇന്നവൾ യഥാർത്ഥജീവിതത്തിന്റെയും കാല്പനികതയുടെയും അർത്ഥങ്ങൾ തിരിച്ചറിഞ്ഞിരിക്കണം.അതോ,അവയൊന്നും ചിന്തിക്കാൻ പോലും ശക്തിയില്ലാതെ...

പ്രണയം.. ഒരു പ്രത്യേക നിമിഷങ്ങളിലെ മനോഭാവം മാത്രമാണെന്ന് പറഞ്ഞതാരാണ്‌?..
ഞാൻ ചിന്തിച്ചിരുന്നതും ഞാൻ എഴുതിയിരുന്നതും അവൾക്ക് വേണ്ടി..
ഭാവനയുടെ ആ മായാലോകത്തേക്ക് ഞാൻ അവളെ കൈ പിടിച്ചുകൊണ്ട് വരരുതായിരുന്നു.
മിഥ്യാലോകത്ത് നിന്നും ഇരുവരും ഇറങ്ങി വന്നത് വളരെ പെട്ടെന്ന്..ഒരിക്കലും ഒരു മടക്കയാത്രയില്ലാത്ത ആ യാത്രയുടെ പടിവാതില്ക്കൽ ഞങ്ങൾ പകച്ചു നിന്നുവോ..!?

ബാങ്കിന്റെ ക്ലോസിങ്ങ് സമയം കഴിഞ്ഞ് എത്തിയവരെ അപ്പുറത്തെ സെക്ഷനിൽ നിന്നും മടക്കി അയക്കുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു.സമയം..ആരേയും സ്നേഹിക്കാത്ത ,ആർക്കു വേണ്ടിയും കാത്തുനില്ക്കാത്ത സമയം..ആർക്കും പിടിച്ചു നിർത്താനും വയ്യ! നിതാന്തമായി,സ്വച്ഛമായി അതങ്ങിനെ ഒഴുകുന്നു..

രാവിലെ മുതൽ ഞാനെഴുതിയ പുസ്തകത്തിലെ കണക്കുകൾ കൂട്ടാനാരംഭിച്ചു.ഒരുപാട് കണക്കുകളുടെ കൂട്ടലിന്റെയും കുറക്കലിന്റെയും ആകെത്തുകയാണ്‌ ജീവിതം. പ്രയത്നങ്ങളെ കൂട്ടിക്കുറച്ച് കിട്ടുന്നത് പ്രതിഫലവും. തെറ്റിനും ശരിക്കുമിടയിലുള്ള ഒരു നേർത്ത അതിർവരമ്പ്. തിരുത്താനാവാത്ത തെറ്റുകളുമുണ്ട്. അവയോരോന്നും തീരാവേദനകളായി പെയ്തൊഴിയാതെ, അല്ലെങ്കിൽ പെയ്യാനാവാതെ ഒരു ഭാരമായി മനസ്സിന്റെ കോണിൽ അങ്ങിനെ കിടക്കും.

കംമ്പ്യൂട്ടറിൽ നിന്ന് ലഭിക്കുന്ന സംഖ്യയും എന്റെ ക്യാഷ്ബുക്കിലെ സംഖ്യയും ഒന്നാവുക എന്നത് ഒരു വലിയ യുദ്ധമായി എനിക്ക് തോന്നാറുണ്ട്.
അക്കങ്ങളുടെ മഹായുദ്ധം..! അക്ഷരാർത്ഥത്തിൽ“ coin war"..!

യുദ്ധങ്ങൾ എനിക്ക് പണ്ടെ പരിചിതമായി കഴിഞ്ഞു. യുദ്ധം വിതക്കുന്നത് നാശമത്രെ!!

ബാല്യത്തിൽ ഞാൻ കണ്ടത് മാതാപിതാക്കൾക്കിടയിലെ യുദ്ധം..നഷ്ടമായത് എന്റെ മയിൽപ്പീലിത്തുണ്ടുകളും,മഴവില്ലും...
കൗമാരത്തിലെ വർണ്ണങ്ങൾ എന്നോട് യുദ്ധം പ്രഖ്യാപിച്ചുവോ?
നഷ്ടപ്പെട്ട നിറങ്ങളുടെ ഓർമ്മകളിൽ ഞാൻ മുഖം പൊത്തി കരഞ്ഞിട്ടില്ല...!
ഇപ്പോൾ അക്കങ്ങളുടെ യുദ്ധം..ഈ യുദ്ധത്തിന്റെ മനോവേദന അസഹനീയം..
ജീവിതത്തിന്റെ രണ്ടറ്റങ്ങളെ തമ്മിൽ കൂട്ടി മുട്ടിക്കാനായി പെടാപ്പാടു പെടുന്ന ഒരു ഗൃഹനാഥന്റെ..മക്കളുടെ ആവശ്യങ്ങൾക്ക് മുന്നിൽ പകച്ചു നില്ക്കുന്ന ഒരച്ഛന്റെ..ഒരു നിർധന സഹോദരന്റെ..അങ്ങിനെ വേദനിക്കുന്ന ഒരുപാട് മുഖങ്ങളെ ഈ അക്കങ്ങളുടെ യുദ്ധത്തിൽ കാണാം.

ചില നഷ്ടങ്ങൾ..അവയൊരിക്കലും മടങ്ങി വരില്ല. നഷ്ടപ്പെട്ട എന്റെ മയിൽപ്പീലിയും മഴവില്ലും മഞ്ചാടിയും ഒന്നും ഒരിക്കലും മടങ്ങി വരില്ല.അവസരങ്ങൾ ഒന്നേയുള്ളൂ..ജീവിതവും.,!!

”എടോ, ഇങ്ങിനെ എല്ലാം കളഞ്ഞുകുളിക്കാനായി എന്തിനാ പണിക്ക് വരുന്നെ? ഒരിക്കലും ഒരു സ്വപ്നജീവിക്ക് ഒരു നല്ല കാഷ്യറാവനൊക്കില്ല..“ പുറകിൽ നിന്നും മനേജറുടെ സഹതാപവും സ്നേഹവും കലർന്ന ശാസനാവാക്കുകൾ..

ശരിയാണ്‌. ഒരു കാഷ്യർ വികാരാധീതനാവണം. ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിലിലോ, വേദന തിന്നുന്ന ഒരു രോഗിയിലോ,ചിരപരിചിത മുഖങ്ങളിലോ ഒന്നും അവന്റെ ശ്രദ്ധ പതിയരുത്.കൗണ്ടറിന്‌ മുന്നിൽ ഒരു പുരുഷാരം തന്നെ ഉണ്ടായാലും മനസ്സ് പതറാതെ ശ്രദ്ധാലുവായി..

ഇന്ന് ശമ്പളദിവസമാണ്‌. വീട്ടിൽ ഒരുപാട് ആവശ്യങ്ങളുമായി മക്കൾ,ഭാര്യ..പിന്നെ,പലചരക്ക് കടക്കാരൻ,പാൽക്കാരൻ തുടങ്ങിയ നിർബന്ധ പിരിവുകാർ..ബാധ്യതകൾ വിഴുപ്പ് ഭാണ്‌ഡങ്ങളാകുന്നു. എനിക്ക് ചുറ്റുമുള്ള ലോകം ഒന്ന് മാറി മറിഞ്ഞെങ്കിൽ..

ക്യാഷ് ബാലൻസിൽ വരുന്ന കുറവ് കാഷ്യർ സ്വന്തം കൈയിൽ നിന്നും നികത്തണം. നേരം സന്ധ്യയോടടുക്കുന്നു. മറ്റ് വഴികളൊക്കെയും അടയുന്നു. മനോഹരിയായ സന്ധ്യക്ക് മരണത്തിന്റെ മണമാണെന്നെനിക്ക് തോന്നി. അരുണിമയാർന്ന ആകാശത്തിന്‌ ആർദ്രഭാവം..

പോക്കറ്റിൽ നിന്നും റസിയാബീഗത്തിന്റെ ചുണ്ടുകളെ ഓർമ്മപ്പിക്കുന്ന, ചെഞ്ചോര വർണ്ണങ്ങളുള്ള ഏതാനും നോട്ടുകൾ എടുത്ത് ക്യാഷ്ബോക്സിൽ വെച്ചു. മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് എന്താണ്‌? കീറിയ സ്കൂൾ ബാഗിന്‌ പകരം മറ്റൊന്നാവശ്യപ്പെടുന്ന കുഞ്ഞുമോളോ? പുത്തൻ സൈക്കിളിനായി കാത്തിരിക്കുന്ന പൊന്നുമോനോ?അതോ, അടുക്കളയിലെ കാലിപാത്രങ്ങൾ കാണിച്ച് പരിഭവിക്കുന്ന ഭാര്യയോ? അതൊ, പരിഭവങ്ങളും പരാതികളുമില്ലാതെ തൊട്ടിലിൽ കിടക്കുന്ന കൊച്ചുവാവയോ?..

കണ്ണിൽ നിന്നും അറിയാതെ ഇറ്റുവീണു രണ്ട് രക്തത്തുള്ളികൾ..!! അവയോരോന്നിലും തിളങ്ങുന്ന പുഞ്ചിരിയുമായി ഗാന്ധിജി....!!!!


[' ഇതള്‍' ത്രൈ മാസികയില്‍ പ്റസിദ്ധീകരിച്ചത്..]

72 comments:

 1. പ്രിയ അനശ്വര,

  "മുഷിഞ്ഞു പിഞ്ഞിക്കീറിയ, നേരെ നിവർന്നു നിൽക്കാൻ സെല്ലൊടേപ്പ് ഒട്ടിച്ച,മൂല്യശോഷണം വന്ന അഞ്ചു രൂപാനോട്ടിനോട് തന്റെ മനോഹരമായ ഗതകാലപ്രൌഢിയെ കുറിച്ച് ചോദിക്കും പോലെ തോന്നിച്ചു അവന്റെ ചോദ്യം.."

  നിന്നില്‍ നിന്ന് വീണ്ടും അതിമനോഹരമായ ഒരു രചന...
  അക്കങ്ങളുടെ കണക്കു കൂട്ടല്പോലെ, അളന്നു തൂക്കിയെടുത്തു അടുക്കിവെച്ചിരിക്കുന്ന വാക്കുകളുടെ കൂട്ടങ്ങള്‍...
  എഴുത്തിനെ സ്നേഹിച്ച്, ഒടുവില്‍ കണക്കപ്പിള്ളയായി, കണക്കുകള്‍ നേരെയാക്കാന്‍ സ്വയം ബാലിയാടാകുന്ന ഒരു പാവത്തിന്റെ ജീവിതം ഭംഗിയായി അനു അവതരിപ്പിച്ചിരിക്കുന്നു...

  അതും വിത്യസ്തത നിറഞ്ഞ ഒരു കഥാ തന്തുവിലൂടെ ...
  കഥ ഒരുപാട് ഒരുപാട് ഇഷ്ടായി....

  എഴുത്തിന്റെ ലോകത്ത് ഒരുപാട് ഉയര്‍ച്ചയും നന്മകളും നേര്‍ന്നു കൊണ്ട്.....
  ആശംസകളോടെ
  സസ്നേഹം
  മഹേഷ്‌

  ReplyDelete
 2. വളരെ കൈയ്യടക്കത്തോടെയുളള
  എഴുത്തു്. നന്നായിട്ടുണ്ടു്. വീണ്ടും
  എഴുതുക

  ReplyDelete
 3. valare nannayittundu......... abhinandananagal.....

  ReplyDelete
 4. അനശ്വരക്ക് നന്നായി എഴുതാന്‍ കഴിയുമെന്ന് വിണ്ടും തെളിയിക്കുമ്പോഴും അശ്രദ്ധ മൂലം അവ്യക്ത്യമാക്കി കളഞ്ഞു അല്ലെങ്കില്‍ ചെറിയ തോതിലെങ്കിലും വിരസമാക്കി ഈ കഥയുടെ വായന എന്ന് പറയട്ടെ. പല സ്ഥലത്തും പല വാക്യങ്ങളും അനാവശ്യമായി റിപീറ്റ് ചെയ്തോ എന്ന് തോന്നി.

  “ഇവളെ ഞാൻ വർഷങ്ങളായി കാണുന്നു.ക്ഷമയോടെ തിരക്കൊഴിയാൻ കാത്തു നില്ക്കും..പ്രത്യേകിച്ച് കൌണ്ടറിലെ ആണുങ്ങളുടെ തിരക്കൊഴിഞ്ഞാലെ ഇവൾ വരൂ.“ എന്ന് പറഞ്ഞ് നിറുത്തിയിട്ട് ഉടനെ തന്നെ, “ഇവളെ പ്രത്യേകമായി ഇതു വരെ ശ്രദ്ധിച്ചിട്ടില്ല.അവരെയെന്നല്ല; ആരേയും ശ്രദ്ധിക്കാതിരിക്കാൻ ശ്രമിക്കും.ചിലപ്പോഴൊന്നും കഴിയാറില്ല.“എന്ന് പറയുമ്പോള്‍ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് കണ്‍ഫ്യൂഷന്‍ ഉണ്ടാവുന്നു. അതുപോലെ തന്നെ പലയിടത്തും വാക്കുകള്‍ അശ്രദ്ധമായി തെറ്റിച്ചിരിക്കുന്നു. എഴുതി കഴിഞ്ഞിട്ട് പോസ്റ്റും മുന്‍പ് ഒരിക്കല്‍ കൂടെ വായിക്കാത്തതിന്റെ അപാകമായി തോന്നി അത്തരം ചിലത് കണ്ടപ്പോള്‍ . ഉദാഹരണമായി,


  “ശരിയാണ്‌. ഒരു കാഷ്യർ വികാരാധീനനാവണം. “ ഇവിടെ, വികാരാധീതനാകണം എന്നതല്ലേ ശരി. ഇതൊന്നും എഴുതുവാനുള്ള അനശ്വരയുടെ ടാലന്റിനെ കുറച്ച് കാണുവാനുള്ള ശ്രമമല്ല, മറിച്ച് കഴിഞ്ഞ ചില പോസ്റ്റുകള്‍ (കഥകള്‍) വായിച്ചതില്‍ നിന്നും അനശ്വരയില്‍ നിന്നും ഇതിലേറെ വായനക്കാരനെന്ന നിലക്ക് ഞാന്‍ (എന്നിലെ വായനക്കാരന്‍) പ്രതീക്ഷിക്കുന്നു എന്ന് പറയുന്നു എന്ന് കരുതിയാല്‍ മതി. ഇനിയും എഴുതുക. തെറ്റുകള്‍ ശരികള്‍ക്കുള്ള ചവിട്ടുപടികളാണാവട്ടെ.

  ReplyDelete
 5. mahesh vijayan: എന്തായിത്? എഴുതി തീർന്നയുടൻ കമന്റൊ? ശരിക്കും ഞെട്ടിച്ചു. ആദ്യ വായനക്കും കമന്റിനും നന്ദി പറയുന്നു..
  ജെയിംസ് സണ്ണി പാറ്റൂർ: കണ്ണാടിയിലേക്ക് സ്വാഗതം.വായനക്കും അഭിപ്രായഥ്റ്റിനും നന്ദി..
  jayaraj: വരവിനും വായനക്കും നന്ദി ജയരാജ്..
  manoraj: വായനക്കും വിശകലനത്തിനും വിശദമായ അഭിപ്രായത്തിനും നന്ദി മനോരാജ്..
  “വർഷങ്ങളായി കാണുന്നത് കൊണ്ട് സ്വാഭാവികമായും റസിയാബീഗത്തിന്റെ ഒരു character മനസ്സിലാക്കി എന്നല്ലാതെ അവരേയോ മറ്റുള്ളവരേയൊ പ്രത്യേകമായി ശ്രദ്ധിക്കുകയോ പ്രത്യേക പരിഗണന നല്കുകയോ ചെയ്തിട്ടില്ലെന്നാണ്‌ ഞാൻ അർത്ഥമാക്കിയത്.പക്ഷെ,എത്ര ശ്രദ്ധിക്കതിരുന്നാലും പലപ്പോഴും കഴിയാറില്ലെന്നും..അന്ന് ഒരു staff അവളുടെ family matters പറഞ്ഞപ്പോൾ അവളെ ഒന്ന് പതിവിൽ കൂടുതൽ ശ്രദ്ധിച്ചു എന്ന് മാത്രം..” ഈ ഒരു point വായനക്കാരന്‌ മനസ്സിലാക്കാൻ സാധിക്കാതെ പോയത് എന്റെ പോരായ്മയായി കാണുന്നു..
  തുടർന്നും തെറ്റുകൾ ചൂണ്ടിക്കാണിച്ച് കൂടെയുണ്ടാകും എന്ന് കരുതുന്നു....

  ReplyDelete
 6. മലയാളത്തിലെ ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ @ ടെക്നോളജി ഇന്ഫോര്‍മേഷന്‍ വെബ്സൈറ്റ്..www.computric.net,www.computric.co.cc

  ReplyDelete
 7. മുഷിഞ്ഞു പിഞ്ഞിക്കീറിയ, നേരെ നിവർന്നു നിൽക്കാൻ സെല്ലൊടേപ്പ് ഒട്ടിച്ച,മൂല്യശോഷണം വന്ന കുറച്ചു നോട്ടുകൾ മാറ്റി ഫ്രഷ് തരുമോ കാഷ്യറേ.....

  ReplyDelete
 8. ( ഉത്തരവാദിത്വങ്ങളുടെ കുരുക്കുകൾക്കിടയിൽ പിടി മുറുകുമ്പോൾ..അക്ഷരലോകവും എന്നോട് വിട ചൊല്ലിയോ?എഴുതുവാൻ തുടങ്ങും മുൻപെ വാക്കുകൾ പിണങ്ങി മാറുന്നു.വായനയുടെ മൃത്യു. എഴുത്തിന്റെ മരണവേദന. അക്ഷരങ്ങൾ അക്കങ്ങൾക്ക് വഴിമാറിക്കൊടുത്തു.ഇന്ന് ഞാൻ കോറിയിട്ട അക്കങ്ങൾ വായിച്ചെടുക്കാൻ എനിക്ക് തന്നെ നന്നേ പാടുപെടേണ്ടിയിരിക്കുന്നു! )

  എഴുത്ത് പച്ചിരുമ്പുകൊണ്ടുള്ള കത്തി പോലെയാണ്..
  കത്തി ഉപയോഗിക്കാതെയിരുന്നാൽ തുരുമ്പിച്ചു പോകും.
  തുരുമ്പിനെ കളയണമെങ്കിലും സ്ഥിരമായ ഉപയോഗത്തിലൂടെ മാത്രമേ സാധിക്കൂ...
  നല്ല രചനാ ശൈലി..നല്ല കഥകൾ ഇനിയും വരട്ടെ...

  ReplyDelete
 9. വ്യത്യസ്ത്ഥമായ ഒരു പ്രമേയം
  വേറിട്ട അവതരണം..
  അക്ഷരങ്ങളെ ലാളിച്ചവന്‍ അക്കങ്ങളില്‍ അലയുന്നു..
  ജീവിതത്തിന്റെ തുലാസ് ബാലന്‍സു ചെയ്യാന്‍ പെടാപ്പാടുപെടുന്ന ഒരു ശുദ്ധമനസ്സ്...!!
  നന്നായിട്ടുണ്ട്...എങ്കിലും പറയട്ടെ,ശ്രദ്ധിച്ചാല്‍ കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു..
  ഒത്തിരിയൊത്തിരി ആശംസകള്‍...

  സ്വാഗതം..
  http://pularipoov.blogspot.com/

  ReplyDelete
 10. വ്യത്യസ്ഥമായ പ്രമേയം..
  നല്ല ആഖ്യാനം...
  അക്ഷരങ്ങളെ സ്നേഹിച്ചവന്‍,അക്കങ്ങളുമായി മല്ലടിക്കുന്നു..!
  നന്നായിട്ടുണ്ട്..ഇഷ്ട്ടപ്പെട്ടൂട്ടോ...!!
  എന്നാലും പറയട്ടെ,
  ശ്രദ്ധിച്ചാല്‍ ഇനിയും ഗംഭീരമാക്കാമായിരുന്നു.
  ഒത്തിരിയൊത്തിരി ആശംസകള്‍...!!!!

  സ്വാഗതം-
  http://pularipoov.blogspot.com/

  ReplyDelete
 11. ഉള്ളടക്കത്തിലെ വ്യതിരിക്തതയും
  രചനയുടെ വേറിട്ട രീതിയും എപ്പോഴും ഈ ബ്ലോഗില്‍ അനുഭവഭേദ്യമായിട്ടുണ്ട്. ആശയസമ്പുഷ്ടത നിറഞ്ഞുനില്‍ക്കിലും ഈ പോസ്റ്റില്‍ എനിക്ക് തോന്നിയത് ഒരുപാട് 'വലിച്ചുനീട്ടല്‍' അനുഭവപ്പെടുന്നു എന്നതാണ് !
  ഒന്ന്കൂടി ചുരുക്കി സ്പഷ്ടമായി എഴുതിയിരുന്നെങ്കില്‍ ഇക്കഥ ഒന്നാംതരത്തില്‍ ഒന്നാംതരം ആയേനെ എന്ന് നിസ്സംശയം പറയാം.
  ഈ ശൈലിക്കും, വിഭിന്നവിഷയാവതരണത്തിനും വായനക്കാര്‍ ഉണ്ടാകും. ഉണ്ടാകണം.
  ആശംസകള്‍.

  ReplyDelete
 12. വെത്യസ്തമായ ശൈലി, വെത്യസ്തമായ ആശയം വാക്കുകളുടെ മനോഹാരിതയാല്‍ സമ്പുഷ്ടം ഈ കഥ. പക്ഷേ ഇടയ്ക്കെവിടെയോ ഒരു വലിച്ചില്‍ പോലെ തോന്നി എന്നത് വാസ്തവം. നല്ല ഒരു രചയ്താവ് ഉള്ളില്‍ ഒളിച്ചിരിപ്പുണ്ട്. അതിനെ പൂര്‍ണതയോടെ പുറത്ത് കൊണ്ടുവരുക. ആശംസകള്‍.

  പുതിയ പോസ്റ്റ് ഇടുംബോള്‍ ലിങ്ക് മെയില്‍ അയക്കുക.

  ReplyDelete
 13. വന്നു വായിച്ചു. കൊള്ളാം ആശംസകൾ

  ReplyDelete
 14. നന്നായിട്ടുണ്ട്...
  എങ്കിലും മുന്‍പത്തെ കഥകളെ വച്ചു നോക്കുമ്പോള്‍ എന്തോ ഒരു അസ്വസ്ഥത...
  ധാരാളമായി ഉപയോഗിച്ചിരിക്കുന്ന ഉപമകള്‍ എഴുത്തിന്റെ ഭംഗി കളയുന്നു...
  ചിലപ്പോള്‍ ഞാന്‍ വായിച്ചതിലെ തകരാരായിരിക്കും... മനസ്സിലാക്കിയതിലെ അപാകതയാകും...
  അഭിനന്ദനങ്ങള്‍...

  ReplyDelete
 15. മനോരാജ്: ചൂണ്ടിക്കാണിച്ച ഭാഗം തിരുത്തിയിട്ടുണ്ട്..പിന്നെ,,ഒരു പാട് പ്രതീക്ഷിക്കണ്ടാ ട്ടൊ.എനിക്ക് ഇത്രയൊക്കെയേ ആവൂ..
  ponmalakkaran: വന്നതിന്‌ thanks..
  ഇത്ര വേഗം മൂല്യശോഷണം വന്നൊ പൊന്മളക്കാരാ? മുഷിഞ്ഞു കീറുകയും ചെയ്തൊ?...ഇനി നിവർത്തിയില്ല. fresh നോക്കി അസൂയപ്പെടാനെ ഒക്കു..
  ജിയാസു:ആശംസകൾക്ക് നന്ദി..
  പ്രഭൻ കൃഷണൻ: കണ്ണാടിയിലേക്ക് സ്വാഗതം..
  ഇല്ലെന്നെ..ഇതൊക്കെ എന്റെ maxim ആണ്‌..ഇതിൽ കൂടുതൽ നന്നാക്കാൻ മാത്രം അത്ര വലിയ കലാകാരിയൊന്നുമല്ല..ഇതിലെ തെറ്റുകൾ പറഞ്ഞാൽ തിരുത്താമെന്ന് മാത്രം..അഭിപ്രായം തുറന്ന് പറഞ്ഞതിൻ thanks..
  ഇസ്മായിൽ കുറുമ്പടി:..വായനക്ക് നന്ദി..അനുമോദനങ്ങൾക്കും..വലിയ ഒരു ജീവിതത്തെ ഉപമയിലൂടെ പകർത്താൻ ശ്രമിച്ചതിനാലാവും വലിച്ചു നീട്ടൽ തോന്നിയത്..മിനിക്കഥകൾ എഴുതാൻ ശ്രമിക്കാം..
  ഷബീർ: അഭിപ്രായത്തിനു നന്ദി..കഴിയില്ലെന്ന് വെറുതെ പറഞ്ഞതല്ല ഷബീർ..ഒരു rough theme ആണെന്ന് ഈ വിഷയം തിരഞ്ഞെടുത്തപ്പോഴേ അറിയാമായിരുന്നു..blog തുടങ്ങുന്നതിനും വളരെ മുൻപേ തുടങ്ങി വെച്ചത്..എന്റെ മാസങ്ങളുടെ പ്രയത്നഫലമാണ്‌..ഇതിൽ കൂടുതൽ ആവില്ലെന്ന് തോന്നിയിട്ടാണ്‌ പോസ്റ്റ് ചെയ്തതും..ആശംസകൾക്ക് നന്ദി..
  കാർന്നോര്‌: കണ്ണാടിയിലേക്ക് സ്വാഗതം..
  ഷബ്ന: വായനക്ക് നന്ദി..
  rough theme ആണെന്ന് അറിയാമായിരുന്നു ഷബ്ന..പിന്നെ എല്ലാകഥകളും ഒരുപോലെ ആകണമെന്നില്ലല്ലൊ..ചിലത് നന്നാവും..ചിലത് മോശവും..തുറന്ന് പറയുന്നതിൽ സന്തോഷമേയുള്ളു..

  ReplyDelete
 16. വീണ്ടും നല്ലൊരു വായനാനുഭവം...
  വളരെ സ്വാഭാവികവും സംവാദാത്മകവുമായ കഥാഗതി പ്രശംസനീയമാണു.
  അവസാനം മാത്രം എന്തോ വെറുതേ കുത്തി വരച്ച പോലെ തോന്നി.തീർക്കാൻ വേണ്ടി നിർത്തിയ പോലെ.
  വലിചിൽ എനിക്കനുഭവപ്പെട്ടില്ല..വളരെ തിരക്കിനിടയിൽ വായിചിട്ടു പോലും...
  വീണ്ടും വായിക്കാൻ മാത്രം മനോഹരമാണു പല ആത്മഗതങ്ങളും.
  കഥാപശ്ചാത്തലം വളരെ മനോഹരമായി വരച്ചിട്ടിരിക്കുന്നു.പിന്നൊന്നു ആത്മഭാഷണമാണു ഇവ തന്നെയാണ് അനശ്വരയുടെ പ്രതിഭക്കു തിളക്കം കൂടുന്നത്.

  ReplyDelete
 17. അബ്ദുൽ കബീർ: 2 ദിവസം ഗൂഗിൾ sign in ചെയ്യൻ കഴിയാത്തത്‌ കൊണ്ടാണ്‌ അഭിപ്രായം പ്രസിദ്ധീകരിക്കാൻ കഴിയാഞ്ഞത്‌..മറ്റ്‌ കുറച്ച്‌ commntsഉം തനിയെ പോയതാണ്‌.[sabna,,നിശാസുരഭി,sankara narayanan malappuramഎന്നിവരുടെ commnts ഇനും നന്ദി അറിയിക്കുന്നു..
  കഥയുടെ പര്യവസാനവും ചില terms ഉം മനസ്സിലായില്ല എന്ന്‌ പറഞ്ഞ നിലക്ക്‌ ഞാൻ തന്നെ വിശദീകരിക്കാം..എന്നിട്ട്‌,എന്തെങ്കിലും changes നിർദ്ദേശിക്കവുന്നതാണ്‌..
  പേർ വിളിച്ച്‌ ഒരു നിമിഷം പോലും wait ചെയ്യാൻ ക്ഴിയാത്തത്ര rush ആയ morning ഇൽ കഥ ആരംഭിക്കുന്നു..ആരെയും ശ്രദ്ധിക്കാൻ പാടില്ലാത്തcashier ആദ്യം ഒരു ഇടപാടുകാരിയെ ശ്രദ്ധിക്കുന്നു.പിന്നെ കൂട്ടുകാരനെ കാണുകയും തന്റെ യുവത്വവും പ്രണയവും,ഒടുവിൽ ഇന്നത്തെ കഷ്ടത വരെ ഓർക്കുകയും ചെയ്യുന്നു.
  closing time എന്ന്‌ പറഞ്ഞാൽ bank ഇടപാടുകൾ നിർത്തുന്ന നേരം..അത്‌ കഴിഞ്ഞ്‌ വന്നവരെ മടക്കി അയക്കും.പിന്നീട്‌ അത്‌ വരെയുള്ള കണക്കുകൾ cashier കൂട്ടി computerഇലെ സംഖ്യയുമായി ഒപ്പമെത്ത്ണം.ഇങ്ങിനെ സ്വപ്ന സഞ്ചാരം നടത്തുന്ന cashier ക്ക്‌ അത്‌ വലിയ ബുദ്ധിമുട്ടാണ്‌.എഴുത്തിൽ വരുന്ന തെറ്റുകളെclerickal errrors എന്ന്‌ പറയും..അവയൊക്കെ തിരുത്താം..ചിലപ്പോൾ തിരുത്താൻ കഴിയാത്ത തെറ്റുകൾ വരും.അതായത്‌ non clerickal..50000 രൂപ കൊടുക്കേണ്ട ആൾക്ക്‌ 1000 ത്തിന്റെ ഒരു കെട്ട്‌ കൊടുത്താൽ ,അയാൾ അതും കൊണ്ട്‌ പോയാൽ വൈകുന്നേരം 50000 രൂപ കുറവ്‌ വരും ..അത്‌ cashier കൈയിൽ നിന്ന്‌ കൊടുക്കേണ്ടി വരും..
  സ്വന്തം പുസ്തകത്തിലേയും computerഇലേയും സംഖ്യകൾ ഒന്നായാൽ കൈയിൽ ഉള്ള cash കണക്കാക്കാൻ തുടങ്ങും..അത്‌ എഴുതുന്ന പുസ്തകത്തിനെ coinwar register എന്ന്‌ പറയും..ഇവിടെ coin war ഇലെ war എന്ന വാക്കിലൂടെ വീണ്ടും ബാല്യത്തിലൂടെയും കൗമാരത്തിലൂടെയും യാത്ര ചെയ്ത്‌ തിരിച്ചെത്തുന്ന cashier cash balanceഇൽ കുറവുണ്ടെന്ന്‌ തിരിച്ചറിയുന്നു..ഇത്‌ ഈ cahierഉടെ ആദ്യ സംഭവമല്ല എന്ന്‌ managerഉടെ വരികളിലൂടെ പറയാൻ ശ്രമിച്ചിട്ടുണ്ട്‌. 5മണിക്ക്‌ തീരേണ്ട bank..സന്ധ്യയായിട്ടും cash പോയതെങ്ങിനെയ്ന്നറിയുന്നില്ല. ഏല്ലാ വഴികളും അടയുന്നു..ശമ്പളദിവസമായത്‌ കൊണ്ട്‌ പോക്കറ്റിൽ cash ഉണ്ടായിരുന്നു..റസിയബീഗത്തിന്റെ ചുണ്ടുകളെ ഓർമ്മപ്പെടുത്തുന്നത്‌ 1000 രൂപാ note ആണെന്ന്‌ എന്ന്‌ നേരത്തെ പറഞ്ഞിരുന്നു. അങ്ങിനെ ഏതാനും 1000 രൂപാnote കൾ cash boxഇലേക്ക്‌ സ്വന്തം pocketഇൽ നിന്നും വെക്കേണ്ടി വന്നു..ആ നിമിഷം അയാൾ വീട്ടിലെ പ്രാരാബ്ദം ഒന്നോർത്തു..കണ്ണിൽ നിന്നും കണ്ണീ ഇറ്റു വീണു..കരഞ്ഞതിന്റെ കാരണം cash പോയതാണെന്ന്‌ ഗന്ധിജിയുടെ ചിരിയിൽ നിന്നും മനസ്സിലാകും എന്നും കരുതി..
  ഈ കഥ ഇതിനെക്കാൾ ചുരുക്കാൻ എനിക്ക്‌ അറിയില്ല.
  മിനിക്കഥകൾ എഴുതാൻ ശ്രമീക്കുന്നതാണ്‌.
  ഇതിന്റെ ending മറ്റേതെങ്കിലും രീതിയിൽ ആക്കാൻ നിർദേശമുണ്ടെങ്കിൽ അറിയിക്കാവുന്നതാണ്‌..
  എല്ലാ അഭിപ്രായങ്ങൾക്കും സ്വാഗതം...

  ReplyDelete
 18. ക്യാഷ് കൌണ്ടർ എത്രമാത്രം വാചാലമാണു എന്നത് അനുഭവിപ്പിക്കാൻ അനശ്വരക്ക് കഴിഞ്ഞു..ആത്മ ഭാഷണങ്ങളെല്ലാം തന്നെ സജീവമായി വായനക്കാരനോടു സംവദിക്കുന്നതാണ്.ഒരു പക്ഷെ ഒരെഴുത്തുകാരന്റെ ഏറ്റവും വലിയ വിജയവും അതു തന്നെ.അനശ്വരയുടെ പ്രതിഭയെ വീണ്ടുംശക്തമായിത്തന്നെ അടയാളപ്പെടുത്തുന്നു ഈ സ്ര് ഷ്ടിയും. നോട്ടുകളുടെ മണത്തിലും നിറത്തിലുമെല്ലാം ചേർന്നു നിന്നു പറയുന്ന കഥ മനസ്സ് നൊമ്പരപ്പെടുത്തുന്നൊരു കവിതയായിത്തീരുന്നു.(അവസാനം എനിക്കു തോന്നിയ പ്രശ്നം എന്റെ തിരിയായ്മ തന്നെയായിരുന്നു.ക്ഷമ ചോദിക്കുന്നു )

  ReplyDelete
 19. എച് ജി വെത്സിന്റെ ഒരു സയൻസ് ഫിക്ഷനിൽ റോക്കറ്റ് വിക്ഷേപണത്തിനുള്ള തയാറെടുപ്പുമായി ബന്ധപ്പെട്ട ഒരു ചർചയുണ്ട്.വിവിധ തുറകളിലെ പ്രഗൽഭ ശാസ്ത്രജ്ഞർ ചേർന്നു നടത്തുന്ന ഒരു ചർച്ച.ഒരോരുത്തരുടേയും ജ്ഞാനപരിസരത്തേയും അവരുടെ ഭാ‍ഷയെ പോലും മനോഹരമായി വെൽസ് കോർത്തിണക്കുന്നുണ്ട് അതിൽ.അതാണു ക്യാഷ്യർ വായിച്ചപ്പോൾ ഓർത്ത മറ്റൊരു സംഗതി.ബഹുമാനിച്ചിരിക്കുന്നു...

  ReplyDelete
 20. ഒരു ക്യാഷ് കൌണർ ഇത്രയും വാചാലമാണ്....


  ആശംസകള്‍...!!!!

  ReplyDelete
 21. ബാങ്ക് കാഷ്യറുടെ കണ്ണാടിക്കൂടിനു മുമ്പിൽ വരി നിൽക്കുമ്പോൾ അതിന്റെ ഉള്ളിൽ നിന്നും പുറത്തേക്കുള്ള കാഴ്ച എങ്ങനെയാകുമെന്നു കൌതുകം തോന്നാറുണ്ട്.അകത്തു നിന്നുള്ള മറുപടികൾ പലപ്പോഴും നീരസം സ്ര് ഷ്ടിക്കാറുണ്ട്.എന്നാൽ കണ്ണാടിക്കൂട്ടിനുള്ളിലുള്ളവരുടെ ജീവിതത്തിന്റെ ഒരു നേർചിത്രമാണു അനശ്വര കാഷ്യറിലൂടെ പകർത്തിയിരിക്കുന്നത്..

  നിങ്ങൾക്കു കിട്ടിയ അഭിപ്രായങ്ങൾ നല്ല അംഗീകാരങ്ങളായി ഞാൻ മനസ്സിലാക്കുന്നു..ഇനിയും എഴുതുക.

  ReplyDelete
 22. വായിക്കാന്‍ രസമുണ്ട്.
  ചിലപ്രയോഗങ്ങള്‍ നന്നായിട്ടുണ്ട്.

  ReplyDelete
 23. ബാങ്ക് കാഷ്യറുടെ കണ്ണാടിക്കൂടിനു മുമ്പിൽ വരി നിൽക്കുമ്പോൾ അതിന്റെ ഉള്ളിൽ നിന്നും പുറത്തേക്കുള്ള കാഴ്ച എങ്ങനെയാകുമെന്നു കൌതുകം തോന്നാറുണ്ട്.അകത്തു നിന്നുള്ള മറുപടികൾ പലപ്പോഴും നീരസം സ്ര് ഷ്ടിക്കാറുണ്ട്.എന്നാൽ കണ്ണാടിക്കൂട്ടിനുള്ളിലുള്ളവരുടെ ജീവിതത്തിന്റെ ഒരു നേർചിത്രമാണു അനശ്വര കാഷ്യറിലൂടെ പകർത്തിയിരിക്കുന്നത്..

  ഒരു ക്യാഷ് കൌണർ ഇത്രയും വാചാലമാണ്


  നിങ്ങൾക്കു കിട്ടിയ അഭിപ്രായങ്ങൾ നല്ല അംഗീകാരങ്ങളായി ഞാൻ മനസ്സിലാക്കുന്നു..ഇനിയും എഴുതുക.

  ReplyDelete
 24. പുതുമയാര്‍ന്ന പ്രമേയം, അത് അവതരിപ്പിച്ച രീതിയും നന്നായിരിക്കുന്നു,
  പോസ്റ്റും,അനശ്വരയുടെ കമന്റും വായിച്ചു....
  ഇനിയും എഴുതൂ...ആസംസകളോടെ

  ReplyDelete
 25. അവിടേം ഇവിടേം കൂട്ട് വായിക്കാന്‍ ഇച്ചിരി ഒന്ന് പെട്ടു. കഥ പറഞ്ഞ രീതി മനോഹരം; നല്ല സ്റ്റൈലന്‍ രീതി തന്നെ. കമന്റ്‌ ഏരിയയില്‍ ബാങ്ക് "വാക്കുകള്‍" വിവരിച്ചത് നന്നായി.

  ReplyDelete
 26. നല്ല വായന സമ്മാനിച്ചു കേട്ടോ :)

  ReplyDelete
 27. Nyaan aadyamaayittanu anshwarayude Blogil Kayariyathe.
  Kollam nannayittunde. iniyum Eyuthaanulla Projodanamaavatte eee Comment'ukal.
  All the Best!!!!!!!!!!

  ReplyDelete
 28. ഞാന്‍ ആദ്യമായിട്ടാണ് അന്ശ്വരയുടെ ബ്ലോഗില്‍ കയറിയത്.
  എനിക്ക് വളരെ ഇഷ്ട്ടപെട്ടു ഇനി സമയം കിട്ടുമ്പോഴെല്ലാം
  അനുവിന്റെ കഥകള്‍ വായിക്കാം.
  ഇനിയും കൂടുതല്‍ എഴുതാനുള്ള പ്രോജോധനം ആവട്ടെ ഈ
  comment 'കളെല്ലാം.
  all the best.

  ReplyDelete
 29. ഇഷ്ട്ടപെട്ടു..however, there is room for further improvements

  ReplyDelete
 30. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍,ആഗ്രഹിക്കാത്ത ഒരു ജോലി സ്വീകരിക്കേണ്ടി വരുമ്പോഴും മനസ്സ്‌ മാറുന്നില്ല, അല്ലെങ്കില്‍ ആ ജോലിയില്‍ തന്നെ പൂര്‍ണ്ണമായി ഇഴുകാന്‍ തയ്യാറാവാത്തതാണ് പല മനസ്സുകളും. വേദനിക്കുന്നവരുടെ പ്രയാസങ്ങള്‍ കാണാതിരിക്കാനോ മറ്റുള്ളവരുടെ മനസ്സ്‌ കൂടി നോക്കാതിരിക്കാനോ കഴിയാത്ത ക്യാഷിയറുടെ നല്ല മനസ്സ്‌ നന്നായ്‌ പറഞ്ഞു. സാധാരണ കഥകളില്‍ നിന്നും വ്യത്യസ്ഥമായ രചന കൂടുതല്‍ ഇഷ്ടപ്പെട്ടു. ഒരു ക്യാഷിയര്‍ അയാളുടെ മനസ്സ്‌ കാണിക്കുമ്പോഴും സമൂഹത്തിലെ ബാലവിവാഹത്തിലെ ഇര ഇന്നത്തെ അമ്മൂമ്മയായി മറ്റൊരു കഥയായി(അയാളുടെ മനസ്സിലെ ചിന്തകള്‍ എങ്കിലും)കടന്നു വന്നതും കൂടുതല്‍ നന്നായി എന്നെനിക്ക് തോന്നി. ശരിക്കും ഒരു ബാങ്കില്‍ ചെന്ന് നില്‍ക്കുമ്പോള്‍ കാണുന്ന ഒരു ക്യാഷ്യയറും ചുറ്റുവട്ടവും മനസ്സില്‍ വരച്ചിട്ടു.

  ഒരു കഥ വായിക്കുന്ന ഓരോരുത്തരും പൊതുവില്‍ മനസ്സിലാക്കുന്നത് ഒന്നാണെങ്കിലും അതിന്റെ രചനയിലും കഥയിലും വായിക്കുന്നവര്‍ അവരുടെ ചിന്തകളുമായി ആയിരിക്കും അതിനെ വിലയിരുത്തുക. പൊതുവില്‍ അഭിപ്രായങ്ങളെക്കുറിച്ച് വിലയിരുത്താമെന്നല്ലാതെ ഓരോ അഭിപ്രായങ്ങളും അനുസരിച്ച് മാറ്റങ്ങള്‍ വരുത്തണം എന്നെനിക്ക് തോന്നുന്നില്ല. ഇവിടെ പറഞ്ഞിരിക്കുന്ന കഥയില്‍ ഒരു പ്രത്യേകത വായനക്കാരന് അനുഭവപ്പെടുന്നു എന്നത് തന്നെ അത് പറഞ്ഞ രീതിയില്‍ കാര്യമായ കുഴപ്പങ്ങള്‍ ഇല്ല എന്ന് തന്നെയാണ്. വളരെ ലളിതമായ നല്ല ഭാഷ ഒരു ചുരുക്കിപ്പറച്ചിലിന്റെ കാര്യം ഉണ്ടെന്നും എനിക്ക് തോന്നിയില്ല. ഇത്രയും എഴുതിയില്ലെങ്കില്‍ കഥ പറയുന്ന ആള്‍ ഉദേശിക്കുന്ന വിവരങ്ങള്‍ വായനക്കാര്‍ക്ക്‌ കിട്ടില്ലെന്നാണ് എനിക്ക് തോന്നിയത്.

  ReplyDelete
 31. അനശ്വര .വരാനും കഥ വായിക്കാനും വൈകി ..മാത്രമല്ല ഈ ബ്ലോഗു കാണുന്നത് തന്നെ ആദ്യമാണെന്ന് തോന്നുന്നു..നല്ല ഒരു കഥ .നന്നായി എഴുതി .വിമര്‍ശനങ്ങള്‍ കഴമ്പുള്ളതു ഉള്‍ക്കൊള്ളാം..കഥ ചുരുക്കി എഴുതണം എന്ന് ഉപദേശിച്ചവര്‍ അത് പറയാന്‍ വാരി വലിച്ചു അഭിപ്രായം എഴുതി എന്നത് കൌതുകമായി .കഥ വായിച്ചിട്ട് മനസിലാകാത്തവര്‍ക്ക്‌ വേണ്ടി കഥാകൃത്ത്‌ പിന്നീട് നടത്തിയ വിശദീകരണമാണ് അരോചകം .അതിന്റെ ആവശ്യമില്ല .കഥയോ കവിതയോ എഴുതിക്കഴിഞ്ഞാല്‍ വായനക്കാരുടെ ക്ഷമത അനുസരിച്ച് ഉള്‍ക്കൊള്ളട്ടെ ..ആശംസകള്‍ ..:)

  ReplyDelete
 32. രമേശ്‌ അരൂര്‍ പറഞ്ഞതിന്റെ അടിയില്‍ ഒരു കയ്യൊപ്പ്...
  ഇത്തരം വിശദീകരണകുറിപ്പുകള്‍ എഴുതുന്നത്‌ ഭാവിയില്‍ ഒഴിവാക്കുക...
  ഇനി ആര്‍ക്കും ഒന്നും മനസിലായില്ല എങ്കില്‍ പോലും ഒരു വിശദീകരണത്തിന്റെ ആവശ്യമില്ല. പകരം പോസ്റ്റുകള്‍ക്ക് കിട്ടുന്ന അഭിപ്രായങ്ങളില്‍ കഴമ്പുള്ളവയെ സ്വീകരിച്ചു അടുത്ത കഥയില്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുക.
  ആശംസകള്‍...

  ReplyDelete
 33. ചിലപ്പോള്‍ ജീവിതം
  കാത്തിരിപ്പുമുറികളില്‍
  അതിന്റെ മുഴുവന്‍ പകര്‍ന്നു തരുന്ന
  പാഠപുസ്തകമാവും.
  ഇതുപോലെ...

  ReplyDelete
 34. 'അവളുടെ കൈയിൽ നിന്നും വാങ്ങിയ നോട്ടുകൾ എണ്ണാൻ തുടങ്ങി. അഞ്ഞൂറ്‌ രൂപാനോട്ടിന്‌ റസിയാബീഗത്തിന്റെ നിറമാണെന്ന് എനിക്ക് തോന്നി.അവളുടെ ചുണ്ടുകൾക്ക് ആയിരം രൂപാനോട്ടിന്റെ നിറം. '

  പറഞ്ഞു വരുന്നത്‌, ചുണ്ടിന്റെ നിറം കണ്ടപ്പോൾ 1000 രൂപയായി ക്യാഷ്യർ കരുതിയെന്നാണോ?! അതിൽ യുക്തിയുടെ കണിക പോലും ഇല്ല എന്നു പറയേണ്ടി വന്നതിൽ വിഷമമുണ്ട്‌..സത്യത്തിൽ വായിച്ചു ചിരിച്ചു പോയി!

  500 രൂപ വാങ്ങിയ ശേഷം, 1000 രൂപ എന്നെഴുതിയെന്നാണോ പറയുന്നത്‌?. അതും സ്ഥിരമായി വരുന്ന ഒരു customer ന്റെ കൈയിൽ നിന്നും. അതു മാത്രമല്ല, deposit form ഉണ്ടാവില്ലേ?, pass book ഇലും എഴുതില്ലേ?.. ഇവിടെ തെറ്റുപറ്റാനുള്ള സാദ്ധ്യത ഇല്ല എന്നു തന്നെ പറയാം. രൂപ withdrawal ചെയ്യുമ്പോഴായിരുന്നെങ്കിൽ തെറ്റുകൾ സംഭവിക്കാനുള്ള അവസരം ഉണ്ടെന്നു പറയാം..

  ശരിയല്ലേ?

  ReplyDelete
 35. കമ്പിയഴികള്‍ക്ക് പിന്നിലെ കണ്ണുകളില്‍ എപ്പോഴും കാണാറുള്ളത്‌ നിര്‍വികാരതയും എന്തിനെന്നറിയാത്ത കോപവുമാണ്.
  അതിന്‌ പകരം അവിടെയൊരു വേദനിക്കുന്ന മനസ്സ് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.
  എ ടി എം കൊണ്ടുള്ള ഏറ്റവും വലിയ ഗുണം വലിഞ്ഞു കയറി വന്നവരോടെന്ന പോലെയുള്ള കാഷ്യറുടെ പെരുമാറ്റം സഹിക്കേണ്ട എന്നത് തന്നെയാണ്.

  ReplyDelete
 36. riyas,hashim,riyas[mizhineerthully],gini,jaleel,tommy,patepadam ramji,ramesh arur, mahesh vijayan,ഒരില വെറുതെ,sabu,mayflowers..വായനക്കും അഭിപ്രായത്തിനും നന്ദി അറിയിക്കുന്നു...
  റിയാസും mayflowersഉം പറഞ്ഞത് അക്ഷരം പ്രതി ശരി വെയ്ക്കുന്നു..ഇടപാടുകാരോട് ഏറ്റവും കൂടുതൽ harsh ആയി പെരുമാറുന്നത് cashiers തന്നെയാകും..ഒരു പക്ഷെ അവരുടെ job nature ഇലൂടെ കൈവരുന്നതാവാം..
  sabu: - സാബു ചൂണ്ടിക്കാണിച്ച വരികൾ നോട്ടുകളിലെ നിറവുമായി ചേർന്ന് ഇടപാടുകാരിയെ ശ്രദ്ധിച്ചു എന്ന അർത്ഥം മാത്രമെ നല്കിയുള്ളു.അല്ലെങ്കിലും അങ്ങിനെ സംഭവിക്കില്ലെന്ന് എനിക്കറിയാം..അവളുടെ കൈയിൽ നിന്നും വാങ്ങിയത് receipt ആണ്‌..സാധാരണ cashiersഇനു receipts ഇൽ mistakes വരാറില്ല..നേരത്തെ പറഞ്ഞത് പോലെ 50000 രൂപക്ക് പകരം 1000bundle കൊടുക്കുകയോ മറ്റും ചെയ്തിട്ട് വൗചെറിന്റെ പിറകിൽ denomination എഴുതുമ്പോൾ 500*100 എന്ന് തന്നെ കാണിക്കുകയും ചെയ്താലെ കണ്ടുപിടിക്കാതിരിക്കാൻ കഴിയൂ..
  ഇവിടെ എങ്ങിനെ തെറ്റ് പറ്റി എന്ന് പറഞ്ഞില്ല..കഥ പറയുന്നത് cashier ആയത് കൊണ്ടും അത് കണ്ടുപിടിക്കാൻ കഴിയാത്ത error ആയത് കൊണ്ടും എങ്ങിനെ mistake വന്നു എന്ന് വിശദമാക്കേണ്ട കാര്യമില്ലെന്ന് തോനി...
  വിശദമായ അഭിപ്രയത്തിന്‌ thanks.. ഒപ്പം കണ്ണാടിയിലേക്ക് സ്വാഗതം..ഇനിയും വരുക..

  ReplyDelete
 37. കഥ വായിച്ചു. നല്ല ആഖ്യാനം.

  ReplyDelete
 38. വളരെ വ്യത്യസ്തമായ കഥ. തൊഴിലിനോട് ബന്ധപ്പെടുത്തിയ ഉപമകള്‍ നന്നായിട്ടുണ്ട്.

  ReplyDelete
 39. ഭംഗിയായിട്ടുണ്ട്
  നോട്ടുകളും ചില്ലറകളുമൊക്കെ വച്ചുള്ള ഉപമകളും വ്യത്യസ്തമായി തോന്നി. ദിവസത്തിലധിക സമയവും കണ്ണാടികൂടിനകത്തെ ലോകത്തിരിക്കുന്ന ക്യാഷിയറിന്‍‍റെ മനസ്സ് വരച്ച് കാണിച്ചു. പലരുടേം അഭിപ്രായത്തില്‍ ആദ്യത്തെ പോസ്റ്റുകളുടെ അത്ര പോരെന്ന അഭിപ്രായം കേട്ടും. ചെറുതിവ്ടെ ആദ്യായി വരുന്നതോണ്ട് ആദ്യം കണ്ട ഈ പോസ്റ്റ് തന്നെ സൂപ്പര്‍‍. ആശംസകള്‍!

  ഇനിയിപ്പൊ പഴയത് വായിക്കാതെങ്ങനെ പോകും :(

  ReplyDelete
 40. maranavandiyilaanu nammude yaathra ennu ethraper thirichariyunnundaakum ... pinne nammal aarthi kaanikkumbol nammale nokki driver chirikkum ennittu manassil parum ivane erakkividaaraayi...
  ezhuthinte syli kollaam...

  ReplyDelete
 41. ഭാഷയും ശൈലിയും ഒരുപോലെ നിലവാരം പുലർത്തുന്നു. കണ്ണാടിയിലൂടെ കാഷ്യറുടെ പ്രതിരൂപം ശരിക്കും കാണാൻ കഴിഞ്ഞു.
  ഇവിടെ വന്ന് വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം.

  ReplyDelete
 42. ആദ്യമായിട്ടാണ് ഈ കണ്ണാടിയില്‍ മുഖം നോക്കാനെത്തുന്നതെന്ന് തോന്നുന്നു.വരവ് വെറുതേയായില്ല..എഴുത്തിഷ്ടമായി..

  ReplyDelete
 43. ശബ്ന വഴിയാണ് ആദ്യം ഇവിടെ എത്തിയത്.. അന്ന്കാമ്മെന്റ്റ് ചെയ്യാന്‍ സാധിച്ചില്ല..എല്ലാ കഥകളിലൂടെയും ഒരു ഓട്ടപ്രദക്ഷിണം നടത്തി....കഥകളുടെ ഭാഷയും ശൈലിയും വ്യത്യസ്തത പുലര്‍ത്തുന്നു...ഉപമകളും....അഭിനന്ദനങ്ങള്‍...ഇനിയും ഒരുപാടു പ്രതീക്ഷിക്കുന്നു....

  ReplyDelete
 44. ശബ്ന വഴിയാണ് ഇവിടെ ആദ്യം എത്തിയത്....ഇപ്പോള്‍ കഥകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി...ഭാഷയും ശൈലിയും വ്യത്യസ്തത പുലര്‍ത്തുന്നു...അഭിനന്ദനങ്ങള്‍...ഇനിയും പ്രതീക്ഷിക്കുന്നു....

  ReplyDelete
 45. കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/

  ReplyDelete
 46. ഈ കണ്ണാടി കൊള്ളാല്ലോ ! കാഷ്യര്‍ന്‍റെ പ്രതിച്ചായ നന്നായി പകര്‍ത്തി . അതിലുപരി ഒരു മനുഷ്യന്റെ നിസ്സഹായത .

  ReplyDelete
 47. പുതിയ വായനാനുഭവം പകര്‍ന്ന
  കണ്ണാടിയില്‍ നിന്ന്‍ പുതിയ കഥ പ്രധീക്ഷികുന്നു ....

  ReplyDelete
 48. പ്രിയപ്പെട്ട അനശ്വര,
  മഴയില്‍ നനഞ്ഞ സുപ്രഭാതം!
  ഒരു കാഷിയരുടെ ഒരു ദിവസത്തെ ജീവിത ശൈലി മനോഹരമായി വര്‍ണിച്ചിരിക്കുന്നു...നോട്ടുകെട്ടുകളെ ഇങ്ങിനെ ആരും ഉപമിച്ചു കണ്ടിട്ടില്ല...നന്ദ ബാങ്കിംഗ് ഫീല്‍ഡില്‍ ആയിരുന്നു..വലിയേട്ടനും,അച്ഛനും!
  അപ്പോള്‍ കുറെയേറെ പരിചയമുണ്ട്.....ഈ ടെന്‍ഷന്‍ !
  നന്നായി,എഴുത്ത്...രസകരമായി!
  ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,
  സസ്നേഹം,
  അനു

  ReplyDelete
 49. നല്ല രീതിയിൽ കഥ പറഞ്ഞു...
  വിശദീകരണം കൊടുത്തു കൊടുത്ത് അവസാനം കഥ മുഴവൻ മാറ്റിയെഴുതേണ്ടിവരുമോ???

  ReplyDelete
 50. നല്ല എഴുത്തായിരുന്നു...എഴുത്ത്‌ ഇഷ്ടപ്പെട്ടു.. ആശംസകൾ നേരുന്നു..

  ReplyDelete
 51. ഒരു നല്ല കഥ വായിച്ചു....
  ഇഷ്ടായി...

  ReplyDelete
 52. പ്രിയ കഥാകൃത്തേ.... എനിക്ക് താങ്കളുടെ ഈ കഥ ഇഷ്ടപ്പെട്ടു.. പക്ഷെ, കഥക്ക് ശേഷം ഓരോരുത്തര്‍ ചോദിക്കുന്നതും പുലമ്പുന്നതുമായ കാര്യങ്ങള്‍ക്ക് താങ്കള്‍ മറുപടി കൊടുക്കുന്നത് കണ്ടപ്പോള്‍ സത്യത്തില്‍ താങ്കളോടുള്ള എല്ലാ ബഹുമാനവും പോയി. കഥ വിശദീകരിക്കുക എന്നത് കഥാകൃത്തിന്റെ പരാജയമാണ്. അത് സ്വയം സമ്മതിക്കുകയാണ് ഒരു നല്ല കഥ എഴുതിയ ശേഷവും താങ്കള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സ്വയം ഇത്രയേറേ ആത്മവിശ്വാസക്കുറവ് കാട്ടരുതെന്ന് അപേക്ഷ..

  ReplyDelete
 53. ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ കയറിയത്.
  ഒരു ക്യാഷ്യറുടെ കണ്ണിലൂടെ പറഞ്ഞ കഥ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.

  ReplyDelete
 54. കഥയും അഭിപ്രായങ്ങളും വായിച്ചു. കണ്ണാടി നമ്മെ എങ്ങനെ കാണുന്നു എന്ന് പറഞ്ഞുതന്നതിന് നന്ദി. ചുരുക്കാമായിരുന്നു എങ്കിലും .

  ReplyDelete
 55. നന്നായി എഴുതുന്നു. ഭാവുകങ്ങള്‍!

  ReplyDelete
 56. ആദ്യമായി എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനു ഹൃദയ പൂര്‍വം നന്ദി.

  ഇത്രയും നല്ല സൃഷ്ടികള്‍ കാണാതെ പോവുമായിരുന്നു അല്ലെങ്കില്‍.
  കഥ ഒത്തിരി ഇഷ്ടപ്പെട്ടു.കഥയുടെ ഒഴുക്കില്‍ പലപ്പോഴും അനാവശ്യ കൂട്ടിചെര്കലുകള്‍ വന്നത് പോലെ തോന്നി.ഒരു വലിയ ക്യാന്‍വാസ്‌ ആണ് കഥാകൃത്ത്‌.ഈ ഓരോ വാചകങ്ങളും നിങ്ങളുടെ തൂലികയില്‍ ഓരോ കഥ ആയി പുനര്‍ജനിക്കാന്‍ ഉള്ള ക്യാന്‍വാസ്‌.ഒരു വിഷയത്തില്‍ മാത്രം ഊന്നി പറഞ്ഞാല്‍ താങ്കളുടെ കഥ ഇതിലും വായന സുഖം നല്‍കും.മനസ്സ് നിറഞ്ഞ വായന സമ്മാനിച്ചതിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

  അഭിപ്രായങ്ങള്‍ ഓരോ വായനക്കാരന്റെയും അവകാശം ആണ്.അത് പോലെ തന്നെ എഴുത്ത് എഴുത്തുകാരന്റെയും.
  എനിക്ക് ഒരു മറുപടി തരണ്ട എന്ന അപേക്ഷ ആണ് ഇത്.
  അനശ്വരം ആവട്ടെ നിങ്ങളുടെ സൃഷ്ടികള്‍.

  ReplyDelete
 57. കൊള്ളാം, നന്നായി എഴുതിയിട്ടുണ്ട്.

  ReplyDelete
 58. അനശ്വരയുടെ കഥ വളരെ നന്നായി... ഇങ്ങനെ വ്യത്യസ്ത്ഥമായ കഥകളാണ് വായനക്കാർക്ക് ആവശ്യം.. എഴുത്തിലെ മൂല്യങ്ങൾ കാണാതെ കണ്ണടച്ച് അഭിപ്രായങ്ങൾ പറയുന്ന എന്റെ പ്രീയ ബ്ലോഗ് സഹോദരങ്ങളെ നിങ്ങൾ സമയമെടുത്ത് വായിച്ചതിനു സേഷം മാത്രം അഭിപ്രായം പറയുക... എത്രസുന്ദരമായിട്ടാണ്.. ഈ കഥയിലെ വരികളൂടെ ഘടന... അല്ലയോ..കഥാകാരാ... എന്റെ പ്രണമം....വീണ്ടൂം വരാം.......

  ReplyDelete
 59. ഇതിനു കമന്റ്‌ ഇട്ടിലേല്‍ പിന്നെ ഈതിനാ കമന്റ്‌ ഇടുക !!! എന്റമ്മോ നന്നായി എഴുതി .....ഒരു ഒന്നൊന്നര എഴുത്ത് തന്നെ

  ReplyDelete
 60. ഞാന്‍ കഥ വായിച്ചു.(അതൊരു വലിയ സംഭവം ഒന്നും അല്ല)
  നിങ്ങള്‍ കമന്റ് ഇട്ടതു വലിയ പാതകമാണ്. അത് കൊണ്ട് ഞാന്‍ ഈ ബ്ലോഗിനെ അറിഞ്ഞു.അതെന്റെ ഭാഗ്യം. നിങ്ങളുടെ ഭാഗ്യദോഷം. എന്ത് കൊണ്ടെന്നാല്‍ ഇനിയും എഴുതിയാല്‍ ഞാന്‍ വരും വായിക്കും അഭിപ്രായം പറയും.എന്റെ അഭിപ്രായം എന്നത് ഒരു വിലയുമില്ലാത്തതാണെന്നു എനിക്കല്ലേ അറിയൂ.
  അപ്പോള്‍ വന്നപ്പോള്‍ കണ്ടത്. നല്ല പ്രമേയം നിങ്ങള്‍ കുറെ കാര്യങ്ങള്‍ മനസ്സില്‍ തട്ടത്തക്ക രീതിയില്‍ പറഞ്ഞു.ഇത് വെറുതെ പറഞ്ഞതല്ല.നിങ്ങള്‍ വരച്ചു കാട്ടിയത് മനസ്സില്‍ പതിഞ്ഞ ചിത്രങ്ങളാണ്. പക്ഷെ അതിനൊരു കഥയുടെ ഒഴുക്കില്ലാതെ പോയി (എഴുതുന്നതിന്റെ പാട് എഴുതുന്നവനെ അറിയൂ. എങ്കിലും രുചി അല്പം കുറഞ്ഞു പോയാല്‍ അമ്മയെ വരെ കുറ്റം പറയില്ലേ ഈ അമ്മയ്ക്കിതോന്നു നേരെ ചൊവ്വേ വച്ച് കൂടെ എന്ന്. എന്തിനാ ഒരു പാടും അറിയാതെ കുശാലായി കഴിക്കാന്‍).അപ്പോള്‍ അത് പോലെയാണ് കാര്യം. പിന്നെ എനിക്ക് കാഷ്യര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ മാത്രം ക്യൂവില്‍ ബാക്കി നില്‍ക്കെ ഇനി ലഞ്ച് കഴിഞ്ഞിട്ട് വന്നാല്‍ മതി എന്ന് പറഞ്ഞ ഒരു സ്ത്രീ കാഷ്യറെയാണ് ഓര്മ്മ വരുന്നത്. ആ ഒറ്റ കാരണം കൊണ്ട് ഞാന്‍ അവരെ ജീവിതത്തില്‍ മറന്നിട്ടില്ല ഇനി മറക്കാനും ചാന്‍സ്‌ ഇല്ല . അതാണ്‌ മറക്കാതിരിക്കണമെങ്കില്‍ എന്ത് വേണമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? നല്ല വായനാനുഭാവത്തിനു നന്ദി.....

  ReplyDelete
 61. http://punnakaadan.blogspot.com/2011/06/blog-post.html

  ReplyDelete
 62. നന്നായിട്ടുണ്ട്.
  ആശംസകൾ

  ReplyDelete
 63. കഥ എഴുതുമ്പോള്‍ പലതും ശ്രദ്ധിക്കണമല്ലേ ...നില്‍ക്കാന്‍ നേരമില്ല ഞാന്‍ പോയി എന്റെ തെറ്റുകള്‍ തിരുത്തട്ടെ ......(ഇഷ്ടായ്ട്ടോ ..)

  ReplyDelete
 64. അനശ്വര,
  വളരെ നന്നായി കഥ പറഞ്ഞിട്ടുണ്ടുട്ടോ..ഒരു കാഷിയരുടെ കഥ ഞാനും ആദ്യായിട്ട വായിക്കുന്നത്.."അവളുടെ കൈയിൽ നിന്നും വാങ്ങിയ നോട്ടുകൾ എണ്ണാൻ തുടങ്ങി. അഞ്ഞൂറ്‌ രൂപാനോട്ടിന്‌ റസിയാബീഗത്തിന്റെ നിറമാണെന്ന് എനിക്ക് തോന്നി.അവളുടെ ചുണ്ടുകൾക്ക് ആയിരം രൂപാനോട്ടിന്റെ നിറം. അവളുടെ ശബ്ദം നാണയത്തുട്ടുകളുടെ കലമ്പൽ പോലെ"..ഈ വര്‍ണ്ണനയും നന്നായി..ഒരു പെണ്ണിനെ ആരും ഇങ്ങനെ വര്‍ണ്ണിച്ചു കണ്ടില്ല !!..ഇനിയും ഇതുപോലെയുള്ള നല്ല കഥകള്‍ എഴുതുക..വീണ്ടും വരാം..പിന്നെ ദുബായിക്കാരന്റെ ലോകത്ത് വന്നു അഭിപ്രായം പറഞ്ഞതില്‍ ഹൃദയ പൂര്‍വം നന്ദി അറിയിക്കുന്നു.

  ReplyDelete
 65. അക്ബർ:

  keraladasanunni:
  വരവിനും അഭിപ്രായത്തിനും നന്ദി..

  ചെറുത്: കണ്ണാടിയിലേക്ക് സ്വാഗതം..എല്ലാം വായിച്ച് പതുക്കെ പോയാൽ മതീട്ടൊ..! ഒരു തിരക്കുമില്ല...

  My..C..R..A...C..K...Words:
  kalavallabhan:
  rarerose:
  നജമത്തുല്ലൈൽ:
  priyaag:
  വന്നതിനും അഭിപ്രായത്തിനും thanks

  riyas: കഥകൾക്ക് നല്ല വായനക്കാരൻ ഉണ്ടാവുക എന്നത് സന്തോഷം തരുന്നു..പക്ഷെ..അങ്ങിനെ ചറ പറാന്ന് എഴുതാൻ എനിക്ക് കഴിയുന്നില്ലല്ലൊ റിയാസ്....!!!

  അനുപമ: ആദ്യ വരവിനു നന്ദി അനുപമാ....നല്ല അഭിപ്രായത്തിനും...

  നികു കേച്ചേരി: വിശദീകരിക്കണ്ടാരുന്നു ല്ലെ? ഇനി ശ്രദ്ധിക്കാം..
  മാനവധ്വനി:
  അണ്ണാരക്കണ്ണൻ: thanks

  krihsna priya: ബഹുമാനിക്കാൻ മാത്രം ഞാൻ ആരുമല്ല പ്രിയാ..തുറന്ന അഭിപ്രായത്തിനു നന്ദി..

  lipi ranju:
  vp ahmed:
  khader patteppadam: നന്ദി

  എന്റെ ലോകം: ഇല്ലേ മറുപടി ഇല്ല....

  കുമാരൻ:
  ഈ ലോകം മനോഹര.....:
  ചന്തു നായർ: നല്ല അഭിപ്രായത്തിനു നന്ദി..

  black memmories: ഹമ്പട ബ്ലാക്ക് മെമ്മറീസ്..കൊള്ളാലൊ dialogue..വരവിന്‌ നന്ദി..

  ഞാൻ:പണച്ചിലവില്ലാതെ ആർക്കും നിർലോഭം കൊടുക്കാൻ കഴിയുന്നതല്ലെ കമന്റ്..കൊടുക്കൂന്നെ..വില തനിയെ വന്നോളും...

  പുന്നക്കാടൻ:
  sabna ponnad:
  faisalbabu: നില്ക്കനല്ലെ നേരമില്ലാത്തെ.ഇരുന്നൂടേ? തിരക്കിനിടയിലും എത്തി നോക്കിയതുനു നന്ദി ട്ടൊ..

  ഒരു ദുബായിക്കാരൻ: നല്ല അഭിപ്രായത്തിനു നന്ദി കേട്ടൊ...

  ReplyDelete
 66. കൊള്ളാം പക്ഷെ ബാങ്കിലെ സാധാരണക്കാരായ ഉദ്വോഗസ്ഥര്‍ക്ക് എന്തു ചെയ്യാന്‍ പറ്റും?

  ReplyDelete
 67. ഇനിയും ഉയരങ്ങളിലേക് എത്തട്ടെ ...
  വീണ്ടും അഭിനന്ദനങള്‍ ....

  ReplyDelete
 68. കണ്ണാടിക്കൂട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഒരു നോട്ടം....നല്ല എഴുത്ത്.

  ReplyDelete
 69. എന്തൊരു കഥയ ഇതു, ഒരു ക്യാഷ്യർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നന്നായി അവതരിപ്പിച്ചല്ലോ….

  ReplyDelete
 70. കൈകളിലൂടെ പണം ധാരാളം വന്ന് പോകുമ്പോഴും സ്വന്തം ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ സാധിക്കാത്ത ഗതികേട്. കഥയില്‍ പ്രത്യേകിച്ചൊന്നും പറയുന്നില്ലെങ്കിലും കമ്പിവലക്കകത്തും പുറത്തുമുള്ള കാഴ്ച്ചകള്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

  ReplyDelete